സെപ്റ്റംബറിലെ ഇന്ധനവിലയായി: പെട്രോളിന് രണ്ടു ഫില്‍സ് കൂടും;  ഡീസലിന് നാല് ഫില്‍സ് കുറയും

അബൂദബി: യു.എ.ഇയില്‍ സെപ്റ്റംബറിലെ ഇന്ധനവില പ്രഖ്യാപിച്ചു. പെട്രോളിന് ലിറ്ററിന് രണ്ട് ഫില്‍സ് വര്‍ധിക്കും. എന്നാല്‍, ഡീസല്‍ വില നാല് ഫില്‍സ് കുറക്കാനും ഊര്‍ജമന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്.
സൂപ്പര്‍ പെട്രോളിന്‍െറ വില ലിറ്ററിന് 1.73 ദിര്‍ഹമില്‍നിന്ന് 1.75 ആകും. സ്പെഷല്‍ പെട്രോളിന് 1.62 ദിര്‍ഹത്തില്‍ നിന്ന് 1.64 ദിര്‍ഹവും ഇ-പ്ളസ് പെട്രോളിന് 1.55ല്‍ നിന്ന് 1.57 ഉം ആകും. ഡീസല്‍ വില 1.76 ദിര്‍ഹമുള്ളത്് 1.72 ആകും. ഒപെക് രാജ്യങ്ങള്‍ എണ്ണ ഉദ്പാദനം നിര്‍ത്തിവെച്ചേക്കുമെന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വില ഉയര്‍ന്നതാണ് ആഭ്യന്തരവിപണിയിലും വില വര്‍ധിക്കാന്‍ കാരണമെന്നാണ് സൂചന. 
ജൂലൈയെ അപേക്ഷിച്ച് ആഗസ്റ്റില്‍ രാജ്യത്ത് എണ്ണവിലയില്‍ വലിയ കുറവാണ് പ്രഖ്യാപിച്ചിരുന്നത്. 
മുഴുവന്‍ ഗ്രേഡ് പെട്രോളിനും 15 ഫില്‍സാണ് അന്ന് വില കുറച്ചത്. സെപ്റ്റംബറില്‍ വില നേരിയ തോതില്‍ ഉയരുകയാണ്.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.