ഷാര്‍ജ: മധ്യവേനലവധി കഴിഞ്ഞ് സ്കൂള്‍ ഞായറാഴ്ച്ച പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ ശക്തമായ സുരക്ഷ സംവിധാനം ഒരുക്കി ഷാര്‍ജ പൊലീസ് രംഗത്ത്. സ്കൂള്‍ വാഹനങ്ങള്‍ കൂടി നിരത്തില്‍ എത്തുന്നതോടെ രൂപപ്പെടുന്ന ഗതാഗത കുരുക്കും അപകടങ്ങളും ഇല്ലാതാക്കുകയാണ് ഇത് വഴി ലക്ഷ്യമിടുന്നത്. ഇതിനായി ഷാര്‍ജയുടെ പ്രധാന ഗതാഗത മേഖലയെ അഞ്ചായി വിഭജിച്ചാണ് സുരക്ഷക്ക് കളം മെനഞ്ഞിരിക്കുന്നതെന്ന് ഷാര്‍ജ പൊലീസിലെ ഡപ്യുട്ടി കമാന്‍ഡര്‍ ഇന്‍-ചീഫ് കേണല്‍ അബ്ദുല്ല ബിന്‍ അമര്‍ പറഞ്ഞു. 60 ഗതാഗത പരിശോധന വിഭാഗങ്ങളെ ഇതിനായി അണിനിരത്തും. അഞ്ച് ഭാഗങ്ങളെ പ്രത്യേകമായി തരം തിരിച്ചാണ് പരിശോധനകള്‍ നടക്കുക. ഇതാകട്ടെ പ്രധാന സ്കൂളുകളെയും റോഡുകളെയും ബന്ധപ്പെട്ട് കിടക്കുന്ന പ്രദേശങ്ങളാണ്. മുവൈല, വാസിത്, ഹീറ, അല്‍ മജാസ്, വ്യവസായ മേഖലകള്‍ എന്നിവിടങ്ങളിലാണ് പ്രത്യേക പരിശീലനം ലഭിച്ച പരിശോധന സംഘങ്ങളത്തെുക. ഇതിന് പുറമെ ഡ്രോണുകളും പരിശോധക്കത്തെും.സാമൂഹ്യ മാധ്യമങ്ങള്‍ ഉപയോഗപ്പെടുത്തി വിവിധ ഭാഗങ്ങളിലെ ഗതാഗത കുരുക്കും അപകടങ്ങളും മറ്റും അപ്പപ്പോള്‍ പൊതുജനങ്ങളെ അറിയിക്കാന്‍ ഇത്തരം സംവിധാനങ്ങള്‍ വേഗം കൂട്ടുമെന്ന് അധികൃതര്‍ പറഞ്ഞു. റോഡ് സുരക്ഷക്കും അപകടങ്ങള്‍ കുറക്കാനും ഡ്രൈവര്‍മാരും രക്ഷിതാക്കളും അധ്യാപകരും വിദ്യാര്‍ഥികളും ജാഗ്രത പുലര്‍ത്തണമെന്നും പൊലീസ് നിര്‍ദേശിച്ചു. പൊലീസ് ഉദ്യോഗസ്ഥര്‍ വിദ്യാലയങ്ങളിലത്തെി കുട്ടികളുമായി ആശയവിനിമയം നടത്തുകയും ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.