ദുബൈ ഓപറ ഹൗസ് ഉദ്ഘാടനം ബുധനാഴ്ച 

ദുബൈ: ദുബൈ ഓപറ ഹൗസ് ഉദ്ഘാടനത്തിന് ഒരാഴ്ച മാത്രം ബാക്കി നില്‍ക്കേ ഒരുക്കം തകൃതിയായി പുരോഗമിക്കുന്നു. ഓപറ ഹൗസിന്‍െറ ഉള്‍ഭാഗത്തിന്‍െറ ചിത്രം ദുബൈ മീഡിയ ഓഫിസ് ഇതാദ്യമായി പുറത്തുവിട്ടു. 
സ്റ്റേജില്‍ നിന്നെടുത്ത ചിത്രത്തില്‍ മനോഹരമായി അണിയിച്ചൊരുക്കിയ ഓഡിറ്റോറിയവും ഇരിപ്പിടങ്ങളും വ്യക്തമാണ്.  2000 ഇരിപ്പിടങ്ങളുള്ള ദുബൈ ഓപറ ഹൗസ് ലോകോത്തര കലാപ്രകടനങ്ങള്‍ക്ക് വേദിയാകും. 
ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫക്ക് സമീപമാണ് അറേബ്യന്‍ ഉരുവിന്‍െറ മാതൃകയിലുള്ള ഓപറ ഹൗസ്. ഉദ്ഘാടന ദിവസമായ ആഗസ്റ്റ് 31ന് പ്രശസ്ത കലാകാരന്‍ പ്ളാസിഡോ ഡോമിങ്ങോയുടെ സംഗീത പരിപാടി അരങ്ങേറും. 
സെപ്റ്റംബര്‍ നാല് വരെ വിവിധ സംഗീത പരിപാടികള്‍ നിശ്ചയിച്ചിട്ടുണ്ട്. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.