Posted On
date_range Updated On
date_range ഡ്രൈവറില്ലാ വാഹനങ്ങള്‍: ആര്‍.ടി.എ സംഘം നെതര്‍ലാന്‍റ്സും ജര്‍മനിയും സന്ദര്‍ശിച്ചു
ദുബൈ: ദുബൈയില്‍ ഡ്രൈവറില്ലാ വാഹനങ്ങള്‍ രംഗത്തിറക്കുന്നതിന്‍െറ ഭാഗമായി ആര്‍.ടി.എ പ്രതിനിധികള്‍ നെതര്‍ലാന്‍റ്സും ജര്‍മനിയും സന്ദര്‍ശിച്ചു. നെതര്‍ലാന്‍റ്സിലെ ആംസ്റ്റര്‍ഡാം നഗരവും ജര്‍മനിയിലെ സ്റ്റുട്ഗര്‍ട്ടുമാണ് ഇവര്‍ സന്ദര്‍ശിച്ചത്. ആംസ്റ്റര്‍ഡാമിലെ ഡ്രൈവറില്ലാ ബസുകളുടെ പ്രവര്‍ത്തനം സംഘം വിലയിരുത്തി. സെന്‍സറുകളുടെ സഹായത്തോടെ ഓടുന്ന ബസ് ഷട്ടില്‍ സര്‍വീസുകള്‍ക്കായാണ് ഉപയോഗിക്കുന്നത്. മുന്‍കൂട്ടി നിശ്ചയിച്ച വേഗത്തിലാണ് ബസുകള്‍ ഓടുന്നത്. സ്മാര്‍ട്ട് ഷെയേര്‍ഡ് കാര്‍ കമ്പനിയായ കാര്‍ ടു ഗോയും ആര്‍.ടി.എ സംഘം സന്ദര്‍ശിച്ചു. പൊതുഗതാഗത സ്റ്റേഷനുകളില്‍ നിന്ന് ആളുകളെ കൊണ്ടുപോകാനാണ് ഈ കാറുകള്‍ ഉപയോഗിക്കുന്നത്. വിവിധ രാജ്യങ്ങളില്‍ നിലവിലുള്ള സാങ്കേതികവിദ്യകള്‍ പരിചയപ്പെടാന്‍ സന്ദര്‍ശനം ഉപകരിച്ചെന്ന് ആര്‍.ടി.എ അധികൃതര്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.