അബൂദബി: അമ്പത് വയസ്സ് കഴിഞ്ഞ പാക്കിസ്താനി പ്രവാസിയുടെ വൃക്കയില്‍നിന്ന് കലമാന്‍ കൊമ്പിന്‍െറ ആകൃതിയിലുള്ള മൂത്രക്കല്ല് നീക്കം ചെയ്തു. 75 ഗ്രാം ഭാരവും എട്ട് സെന്‍റിമീറ്റര്‍ നീളവുമുള്ള മൂത്രക്കല്ല് അബൂദബി എന്‍.എം.സി സ്പെഷാലിറ്റി ആശുപത്രിയിലെ ഡോ. ഋഷികേശ് പാണ്ഡ്യയും സംഘവുമാണ് ശസ്ത്രക്രിയകളിലൂടെ നീക്കം ചെയ്തത്.
35 വര്‍ഷമായി യു.എ.ഇയില്‍ ജോലി ചെയ്യുന്ന പാകിസ്താനിയെ രണ്ടാഴ്ചയോളം കടുത്ത പനിയും ചുമയും അസഹ്യമായ വേദനയും കാരണം അവശനിലയില്‍ എന്‍.എം.സി സ്പെഷാലിറ്റി ആശുപത്രിയിലെ യൂറോകെയര്‍ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അള്‍ട്രാസൗണ്ട് സ്കാനിങ്ങും എക്സ്റേയും വഴിയാണ് രണ്ട് വൃക്കകളിലെയും മൂത്രക്കല്ലുകള്‍ കണ്ടത്തെിയത്.
ശസ്ത്രക്രിയകളിലൂടെ വൃക്കകളുടെ പ്രവര്‍ത്തനം 40 ശതമാനത്തോളം വീണ്ടെടുക്കാന്‍ സാധിച്ചിട്ടുണ്ട്. എന്നാല്‍, വൃക്കകളുടെ പൂര്‍ണ ശേഷി തിരിച്ചെടുക്കാനും ഡയാലിസിസ് ഒഴിവാക്കാനും കഴിയില്ല. അസുഖം നേരത്തെ തിരിച്ചറിയാനും ചികിത്സിക്കാനും സാധിച്ചിരുന്നെങ്കില്‍ ഈ അവസ്ഥ വരുമായിരുന്നില്ളെന്ന് ഡോ. ഋഷികേശ് പാണ്ഡ്യ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.