ഭിന്നലിംഗക്കാരിയായ അഭിനേത്രിക്ക് യു.എ.ഇയില്‍ പ്രവേശം നിഷേധിച്ചു

ദുബൈ: ഭിന്നലിംഗക്കാരിയായ കനേഡിയന്‍ അഭിനേത്രിയും മോഡലുമായ ജിജി ലോറന് ദുബൈ വിമാനത്താവളം വഴി രാജ്യത്തേക്കുള്ള പ്രവേശം നിഷേധിച്ചു. പാസ്പോര്‍ട്ടില്‍ പുരുഷന്‍ എന്ന് രേഖപ്പെടുത്തിയതാണ് അനുമതി നിഷേധിക്കാന്‍ കാരണം. പാസ്പോര്‍ട്ടില്‍ പുരുഷന്‍െറ ചിത്രമാണ് പതിച്ചിരുന്നത്.
നേരത്തെ ഗ്രിഗറി അലന്‍ ലാസറാട്ടോ എന്ന പേരുണ്ടായിരുന്ന ജിജി ലിംഗ മാറ്റ ശസ്ത്രക്രിയക്ക് വിധേയമായ ശേഷമാണ് പേര് മാറ്റിയത്. എന്നാല്‍ പാസ്പോര്‍ട്ടില്‍ ഇപ്പോഴും പുരുഷന്‍െറ പേരും ചിത്രവുമാണ്. ഭിന്നലിംഗക്കാരിയായത് കൊണ്ടല്ല പാസ്പോര്‍ട്ടിലെ അപാകം മൂലമാണ് പ്രവേശം നിഷേധിച്ചതെന്ന് വിമാനത്താവളത്തിലെ എമിഗ്രേഷന്‍ അധികൃതര്‍ പറഞ്ഞതായി പ്രമുഖ ഇംഗ്ളീഷ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.