?????? ???????????? ???????????? ???? ????????????? ????????? ????

ഒളിമ്പിക്സ്: ജുഡോയില്‍ യു.എ.ഇക്ക് വെങ്കലം

അബൂദബി: റിയോ ഒളിമ്പിക്സില്‍ പുരുഷന്മാരുടെ 81 കിലോ വിഭാഗം ജുഡോയില്‍ യു.എ.ഇക്ക് വെങ്കല മെഡല്‍. ഇറ്റലിയുടെ മാറ്റിയോ മാര്‍കോണ്‍സിനിയെ തറപറ്റിച്ച് സെര്‍ജ്യു ടോമയാണ് രാജ്യത്തിനായി മെഡല്‍ നേടിയത്. ഇതോടെ യു.എ.ഇ റിയോ ഒളിമ്പിക്സില്‍ ആദ്യ മെഡല്‍ നേടുന്ന അറേബ്യന്‍ രാജ്യമായി.
 യു.എ.ഇയുടെ ഒളിമ്പിക്സ് മെഡല്‍ പട്ടികയില്‍ രണ്ടാമത്തേതാണിത്.  2004 ആതന്‍സ് ഒളിമ്പിക്സില്‍ ശൈഖ് അഹ്മദ് ബിന്‍ ഹാഷിര്‍ ഡബ്ള്‍ ട്രാപ് ഷൂട്ടിങ്ങില്‍ നേടിയ സ്വര്‍ണമാണ് യു.എ.ഇയുടെ ആദ്യ ഒളിമ്പിക് മെഡല്‍.
സെമിഫൈനലില്‍ റഷ്യയുടെ ഗസാന്‍ ഗാല്‍മുര്‍സേവിനോട് ഇഞ്ചോടിഞ്ച് പോരാടിയെങ്കിലും ടോമക്ക് ഫൈനല്‍ പ്രവേശം സാധ്യമായില്ല. തുടര്‍ന്നാണ്  മാറ്റിയോ മാര്‍കോണ്‍സിനിയുമായി വെങ്കല മെഡലിനുള്ള പോരാട്ടം നടത്തിയത്. ഗസാന്‍ ഗാല്‍മുര്‍സേവിനാണ് സ്വര്‍ണ മെഡല്‍. അമേരിക്കയുടെ ട്രാവിസ് സെവന്‍ രണ്ടാം സ്ഥാനക്കാരനായി.
‘യു.എ.ഇയെ പ്രതിനിധീകരിക്കുന്നതിലും അവര്‍ക്കായി മെഡല്‍ നേടുന്നതിലും ഞാന്‍ അഭിമാനിക്കുന്നു. എന്നെ പിന്തുണക്കുന്ന ഓരോ യു.എ.ഇക്കാരോടും മാല്‍ദോവക്കാരോടും ഞാന്‍ നന്ദി പറയുന്നു’ - മാല്‍ദോവയില്‍ ജനിച്ച 29കാരനായ ടോമ മെഡല്‍ നേട്ടത്തിന് ശേഷം പറഞ്ഞു.  ടോമയുടെ മൂന്നാമത് ഒളിമ്പിക്സാണിത്. 2008 ബീജിങ് ഒളിമ്പിക്സില്‍ രണ്ടാം റൗണ്ടിലും 2012 ലണ്ടന്‍ ഒളിമ്പിക്സില്‍ മൂന്നാം റൗണ്ടിലും പുറത്താവുകയായിരുന്നു. 2011 യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡലും അതേ വര്‍ഷം ലോക ചാമ്പ്യന്‍ഷിപ്പില്‍ വെങ്കല മെഡലും ടോമക്കായിരുന്നു. ജുഡോ 81 കിലോ വിഭാഗത്തില്‍ ഒമ്പതാം റാങ്കുകാരനാണ് സെര്‍ജ്യു ടോമ.

ശൈഖ് അഹ്മദ് ബിന്‍ ഹാഷിര്‍
 

ശൈഖ് അഹ്മദിന്‍െറ നേട്ടത്തിന് എന്നും സ്വര്‍ണത്തിളക്കം
അബൂദബി: യു.എ.ഇയുടെ ഒളിമ്പിക്സ് മെഡലന്വേഷണത്തിലേക്ക് ഒരു മരുപ്പച്ചയായി വന്ന ശൈഖ് അഹ്മദ് ബിന്‍ ഹാഷിറിന്‍െറ നേട്ടത്തിന് എന്നെന്നും സ്വര്‍ണത്തിളക്കം. രാജ്യത്തിന്‍െറ ആദ്യ ഒളിമ്പിക്സ് മെഡല്‍ എന്ന നിലയില്‍ തിരുത്താനാവാത്ത ചരിത്രനേട്ടമായി അത് നിലകൊള്ളും. 2004ലെ ആതന്‍സ് ഒളിമ്പിക്സിലാണ് ശൈഖ് അഹ്മദ് ബിന്‍ ഹാഷിര്‍ ഡബ്ള്‍ ട്രാപ് ഷൂട്ടിങ്ങില്‍ സ്വര്‍ണ മെഡല്‍ നേടിയത്.
ദുബൈ രാജകുടുംബത്തിലെ അംഗമായ ശൈഖ് അഹ്മദ് 34 വയസ്സ് വരെ ഷൂട്ടിങ്ങിനെ ഒരു കായിക ഇനമായി സമീപിച്ചിരുന്നില്ല. അതിനു മുമ്പ് അദ്ദേഹം ദേശീയ സ്ക്വാഷ് ചാമ്പ്യനായിരുന്നു.
ഒളിമ്പിക് സ്വര്‍ണത്തിന് പുറമെ 2005ലെ ഐ.എസ്.എസ്.എഫ് ലോകകപ്പിലും ഡബ്ള്‍ ട്രാപ് ഷൂട്ടിങ്ങില്‍ ഇദ്ദേഹം സ്വര്‍ണം നേടി. 2008 ബീജിങ് ഒളിമ്പിക്സില്‍ പങ്കെടുത്തെങ്കിലും ഏഴാം സ്ഥാനത്തത്തൊനേ സാധിച്ചുള്ളൂ.
ഹൃദയസംബന്ധമായ അസുഖം കാരണം പിന്നീട് മത്സരരംഗത്തുനിന്ന് വിട്ടുനിന്നെങ്കിലും ശൈഖ് അഹ്മദ് പരിശീലിപ്പിച്ച ബ്രിട്ടീഷ് ഷൂട്ടര്‍ പീറ്റര്‍ വില്‍സണ്‍ 2012 ലണ്ടന്‍ ഒളിമ്പിക്സില്‍ ഡബ്ള്‍ ട്രാപ് ഷൂട്ടിങ്ങില്‍ സ്വര്‍ണ മെഡല്‍ കരസ്ഥമാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.