അബൂദബി: യു.എ.ഇ ജുഡോ താരം സെര്‍ജ്യു ടോമയുടെ കൈയത്തെും ദൂരത്ത് ഒളിമ്പിക്സ് മെഡല്‍. പുരുഷന്മാരുടെ 81 കിലോ വിഭാഗം ക്വാര്‍ട്ടര്‍ ഫൈനലില്‍ ജപ്പാന്‍െറ തകനോരി നഗസിയെ മുട്ടുകുത്തിച്ചാണ് ടോമ സെമിഫൈനല്‍ ബെര്‍ത്ത് ഉറപ്പിച്ചത്. സെമിഫൈനലില്‍ റഷ്യയുടെ ഗാല്‍മുര്‍സേവ് ആണ് ടോമയുടെ എതിരാളി.
പ്രാഥമിക റൗണ്ടില്‍ ബ്രസീലിന്‍െറ വിക്ടര്‍ പെനാല്‍ബറെ തോല്‍പിച്ചാണ് ടോമ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചത്. ‘കഴിഞ്ഞ ഒളിമ്പിക്സില്‍ ഞാന്‍ അഞ്ചാം സ്ഥാനക്കാരനായിരുന്നു. ഇത്തവണ എനിക്ക് മെഡല്‍ വേണം’ -മാല്‍ദോവയില്‍ ജനിച്ച ടോമ സെമിഫൈനല്‍ പ്രശേനത്തിന് ശേഷം പറഞ്ഞു.
യു.എ.ഇയുടെ മറ്റൊരു ജുഡോ താരമായ വിക്ടര്‍ സ്കോര്‍ട്ടവ് പ്രാഥമിക മത്സരത്തില്‍ വിജയിച്ചിട്ടുണ്ട്. 90 കിലോ വിഭാഗം ജുഡോയിലും യു.എ.ഇ താരം മത്സരിക്കുന്നുണ്ട്. ഇവാന്‍ റെമാരിന്‍കോയാണ് ഈ വിഭാഗത്തില്‍ കളത്തിലിറങ്ങുന്നത്. 13 അംഗ കായിക സംഘത്തെയാണ് യു.എ.ഇ ഒളിമ്പിക്സിന് അയച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.