അബൂദബി: ഒട്ടകങ്ങളിലൂടെയാണ് മിഡിലീസ്റ്റ് റെസ്പിറേറ്ററി സിന്‍ഡ്രോം (മെര്‍സ്) വൈറസ് മുഖ്യമായും മനുഷ്യരിലേക്കത്തെുന്നതെന്ന് പഠനം. ഒട്ടക ഫാമുകളിലെ 15 ശതമാനം വളര്‍ത്തുമൃഗങ്ങളും മെര്‍സ് വൈറസ് വാഹകരാണെന്നും പ ഠനം പറയുന്നു. അബൂദബി ഭക്ഷ്യ നിയന്ത്രണ ഏജന്‍സി 39 ഫാമുകളില്‍ നടത്തിയ പഠനത്തിലാണ് ഇത് വ്യക്തമാക്കുന്നത്. പഠനം ‘വൈറസ് ജീന്‍സ്’ മാഗസിനില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അബൂദബി എമിറേറ്റില്‍ മനുഷ്യരില്‍ പിടിപെട്ട മെര്‍സ് രോഗത്തിന് ഫാമുകളില്‍ വളര്‍ത്തുന്ന ഒട്ടകങ്ങളുമായി ബന്ധമുണ്ടെന്ന് സ്ഥിരീകരിക്കുന്ന ആദ്യ പഠനമാണ് ഇത്. 2014ല്‍ മെര്‍സ് പിടിപെട്ടവരുടെ ഉടമസ്ഥതയിലുള്ള മൂന്ന് ഫാമുകള്‍ അടിസ്ഥാനമാക്കിയാണ് അതോറിറ്റി പഠനം നടത്തിയത്.
ഈ ഫാമുകളുടെ മൂന്ന് കിലോമീറ്റര്‍ പരിധിയിലുള്ള 36 ഒട്ടക ഫാമുകളും ഒരു ആട് ഫാമും കൂടി പഠനത്തില്‍ ഉള്‍പ്പത്തെി. പരിശോധിച്ച ഒട്ടകങ്ങളില്‍ മെര്‍സ് വൈറസിന്‍െറ വ്യാപ്തി 3.7 ശതമാനമാണ് എന്ന ഗൗരവമുള്ള നിഗമനത്തിലാണ് പഠനസംഘം എത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം പ്രസിദ്ധീകരിച്ച പഠനത്തെ അപേക്ഷിച്ച് ഇരട്ടി വൈറസ് വ്യാപ്തിയാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 1113 ഒട്ടകങ്ങളെ പരിശോധിച്ചതില്‍ 42 എണ്ണത്തിന് മെര്‍സ് വൈറസ് ബാധയുണ്ട്. എന്നാല്‍, ആടുകള്‍ വൈറസ് മുക്തമാണ്.
കഴിഞ്ഞ വര്‍ഷം സൗദി അറേബ്യ, ഒമാന്‍ അതിര്‍ത്തികളിലെ കശാപ്പുശാലകളിലെ 7803 ഒട്ടകങ്ങളെ പരിശോധിച്ച അതോറിറ്റി വൈറസ് ബാധയുള്ളതായി കണ്ടത്തെിയത് 1.6 ശതമാനമായിരുന്നു. മനുഷ്യര്‍ക്ക് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത പ്രദേശത്തിന് സമീപത്തെ ഫാമുകളില്‍ പരിശോധന നടത്തിയതുകൊണ്ടായിരിക്കാം പുതിയ പഠനത്തില്‍ വൈറസ് വ്യാപ്തി 3.7 ശതമാനമായി ഉയര്‍ന്നു കാണുന്നതെന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.
മനുഷ്യരിലേക്ക് മെര്‍സ് വൈറസ് പകരുന്നതുമായി ബന്ധപ്പെട്ട് ഒട്ടക ഫാമുകളുടെയും സൗദി അറേബ്യന്‍ അതിര്‍ത്തിയിലുള്ള ഒട്ടകങ്ങളുടെയും കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് അതോറിറ്റി അഭിപ്രായപ്പെട്ടു. അതിനാല്‍ ഒട്ടകങ്ങളെ പരിശോധിക്കുകയും വൈറസ് ബാധയുള്ളവയെ രോഗമുക്തമാവുന്നത് വരെ മാറ്റിപ്പാര്‍പ്പിക്കുകയുമാണ് തങ്ങള്‍ ഇപ്പോള്‍ ചെയ്യുന്നത്.
മൃഗങ്ങളിലേക്കും മനുഷ്യരിലേക്കും വൈറസ് പടര്‍ത്തിയതില്‍ ഒട്ടക ഫാമുകള്‍ക്ക് വലിയ പങ്കുണ്ട്. വൈറസ് ബാധയേറ്റ ഒട്ടക ഉടമകളില്‍ രണ്ടുപേര്‍ തുടര്‍ച്ചയായി ഫാമുകള്‍ സന്ദര്‍ശിക്കുകയും അസംസ്കൃത ഒട്ടകപ്പാല്‍ കുടിക്കുകയും ചെയ്തിരുന്നു. വൈറസ് ബാധയുണ്ടായ മൂന്നാമത്തെയാള്‍ക്ക് ആട് ഫാമായിരുന്നു ഉണ്ടായിരുന്നത്.
പക്ഷേ, ഇയാള്‍ അടുത്തിടെ സൗദി അറേബ്യ സന്ദര്‍ശിക്കുകയും ഒട്ടകങ്ങളുമായി ഇടപഴകുകയും ചെയ്തിരുന്നു. രോഗം ബാധിച്ച മൂന്നുപേരും 60 വയസ്സിന് മുകളിലുള്ള പുരുഷന്മാരാണ്. ഈ ഫാമുകളിലെ ജോലിക്കാരെ പരിശോധിച്ചപ്പോള്‍ അവര്‍ക്ക് രോഗബാധയില്ളെന്ന് കണ്ടത്തെി.
മനുഷ്യരിലെ മെര്‍സ് ബാധയുടെ കാര്യത്തില്‍ സൗദിക്കും ദക്ഷിണ കൊറിയക്കും പിന്നില്‍ മൂന്നാം സ്ഥാനത്താണ് യു.എ.ഇ. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം, 2012ല്‍ വൈറസിനെ തിരിച്ചറിഞ്ഞ ശേഷം 1791 പേര്‍ക്ക് മെര്‍സ് ബാധിച്ചിട്ടുണ്ട്. ഇതില്‍ 640 പേര്‍ മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.