അബൂദബി: റിയോ ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങില്‍ പതാക വഹിച്ച് യു.എ.ഇ സംഘത്തിന് മുന്നില്‍ നടന്നപ്പോള്‍ നീന്തല്‍ താരം നദ അല്‍ ബെദ്വാവിയുടെ കണ്ണുകളില്‍നിന്ന് സന്തോഷാശ്രു പൊഴിഞ്ഞു. റിയോ ഒളിമ്പിക്സിന്‍െറ ആവേശം വലിയ ഉത്തേജനം നല്‍കിയതായും ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുമെന്നും താരം പറഞ്ഞു.
ശനിയാഴ്ച 240 കിലോമീറ്റര്‍ സൈക്ളിങ്ങില്‍ പങ്കെടുക്കുന്ന യൂസിഫ് മിര്‍സ മത്സര ശേഷം യു.എ.ഇയിലേക്ക് മടങ്ങുമെന്നാണ് കരുതുന്നത്. ഡബ്ള്‍ സ്ട്രാപ് ഷൂട്ടിങ് താരം ഖാലിദ് ആല്‍ കഅബി ബുധനാഴ്ചയും സ്കീറ്റ് ഷൂട്ടിങ് താരം ശൈഖ് സഈദ് ബിന്‍ മക്തൂം ആഗസ്റ്റ് 12നും മത്സരത്തിനിറങ്ങും. ഒളിമ്പിക്സിന്‍െറ രണ്ടാം ദിനമാണ് യാഖൂബ് അല്‍ സാദി നീന്തല്‍ മത്സരത്തിനിറങ്ങുന്നത്.
കായിക താരങ്ങളോടൊപ്പം യുവജന-കായിക ക്ഷേമ പൊതു അതോറിറ്റി സെക്രട്ടറി ജനറല്‍ ഇബ്രാഹിം അബ്ദുല്‍ മാലിക്, ദേശീയ ഒളിമ്പിക് കമ്മിറ്റി സെക്രട്ടറി ജനറല്‍ മുഹമ്മദ് ആല്‍ കാമിലി, അസിസ്റ്റന്‍റ് സെക്രട്ടറി ജനറല്‍ ദാവൂദ് ആല്‍ ഹജ്രി, ഒളിമ്പിക് ആസൂത്രണ കമ്മിറ്റി ചെയര്‍മാന്‍ മേജര്‍ ജനറല്‍ അഹ്മദ് നാസര്‍ ആല്‍ റഈസി, സാങ്കേതിക ഒളിമ്പികസ്് കമ്മിറ്റി ചെയര്‍മാന്‍ മുഹ്സിന്‍ ഫഹദ് ആല്‍ ദൊസാരി, പരിശീലകര്‍, മറ്റു ഒഫീഷ്യലുകള്‍ തുടങ്ങിയവരും പരേഡില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.