ദുബൈ: ഹൃദയാഘാതം അനുഭവപ്പെട്ടയാളെ ഫോണിലൂടെ നിര്‍ദേശം നല്‍കി ജീവന്‍ രക്ഷപ്പെടുത്തിയ മലയാളി ആംബുലന്‍സ് ജീവനക്കാരന് അധികൃതരുടെ ആദരം. കാസര്‍കോഡ് കാഞ്ഞങ്ങാട് സ്വദേശി ഇസ്ഹാഖിനെയാണ് ആംബുലന്‍സ് ഓപറേഷന്‍സ് വിഭാഗം ഡയറക്ടര്‍ താലിബ് ഗുലൂം താലിബ് അലി ആദരിച്ചത്.
ദുബൈ പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്സില്‍ ആംബുലന്‍സ് വിഭാഗത്തില്‍ മെഡിക്കല്‍ ഡെസ്പാച്ചറാണ് ഇസ്ഹാഖ്. അടിയന്തര ഫോണ്‍ സന്ദേശങ്ങള്‍ സ്വീകരിച്ച് ആംബുലന്‍സുകളെ നിയോഗിക്കലാണ് ജോലി. ഇതിനിടെയാണ് കഴിഞ്ഞദിവസം ദുബൈയിലെ പിസ ഹട്ടില്‍ നിന്ന് ഫോണത്തെിയത്. ഭക്ഷണം കഴിക്കാനത്തെിയ ഒരാള്‍ അബോധാവസ്ഥയിലായെന്നായിരുന്നു ജീവനക്കാരന്‍െറ ഫോണ്‍ സന്ദേശം. ഫോണിലൂടെ വിവരങ്ങള്‍ ആരാഞ്ഞ ഇസ്ഹാഖിന് ഹൃദയാഘാതമാണ് സംഭവിച്ചതെന്ന് മനസ്സിലായി. തുടര്‍ന്ന് ജീവനക്കാരന് പ്രാഥമിക ചികിത്സാ നിര്‍ദേശങ്ങള്‍ നല്‍കി. എട്ടുമിനിറ്റിനകം ആംബുലന്‍സ് സ്ഥലത്തത്തെുന്നത് വരെ നിര്‍ദേശങ്ങള്‍ നല്‍കിയതിനാല്‍ രോഗിയുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചു. ഇതിനുള്ള അംഗീകാരമായാണ് ആദരം. മൂന്നുവര്‍ഷം മുമ്പാണ് ഇസ്ഹാഖ് ആംബുലന്‍സ് വിഭാഗത്തില്‍ ചേര്‍ന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ദുബൈയില്‍ ഹൃദയാഘാതത്താല്‍ മരിച്ച ജ്യേഷ്ഠ സഹോദരന്‍െറ അനുഭവമാണ് സ്വകാര്യ ആശുപത്രിയിലെ ജോലിയില്‍ നിന്ന് മാറി ആംബുലന്‍സ് വിഭാഗത്തില്‍ ചേരാന്‍ പ്രേരിപ്പിച്ചതെന്ന് ഇസ്ഹാഖ് പറഞ്ഞു. മറ്റൊരാളുടെ ജീവന്‍ രക്ഷിക്കാനായതില്‍ ചാരിതാര്‍ഥ്യമുണ്ടെന്നും ഇസ്ഹാഖ് പറഞ്ഞു. കുഞ്ഞഹമ്മദ്- ഫാത്തിമ ദമ്പതികളുടെ മകനാണ് ഇസ്ഹാഖ്. ഭാര്യ ഫാത്തിമ ഹാദിയ ദുബൈയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.