എയര്‍ ഇന്ത്യ വിമാനം  മണിക്കൂറുകള്‍ വൈകി;  യാത്രക്കാര്‍ വലഞ്ഞു

ഷാര്‍ജ: ഷാര്‍ജ വിമാനത്താവളത്തില്‍ നിന്നുള്ള എയര്‍ഇന്ത്യയുടെ 937ാം നമ്പര്‍ കോഴിക്കോട് വിമാനം മണിക്കൂറുകള്‍ വൈകിയത് യാത്രക്കാരെ വലച്ചു. ഉച്ചക്ക് ഒരു മണിക്ക് പോകേണ്ട വിമാനം വൈകീട്ട് ആറ് മണിക്ക് ശേഷമാണ് പറന്നത്. ദുബൈയില്‍ നിന്ന് താല്‍ക്കാലികമായി ഷാര്‍ജയിലേക്ക് മാറ്റിയ വിമാനത്തിനാണ് സാങ്കേതിക തകരാര്‍ സംഭവിച്ചത്. നിശ്ചിത സമയം കഴിഞ്ഞിട്ടും വിമാനം പറക്കാത്തതിനെ തുടര്‍ന്ന് യാത്രക്കാര്‍ ബഹളം വെച്ചു. എന്നാല്‍ എമിറേറ്റ്സ് വിമാനം കത്തിയതിനെ തുടര്‍ന്ന് പല സര്‍വീസുകളും മാറ്റി നിശ്ചയിച്ചതാണ് വിമാനം വൈകലിന് കാരണമെന്നറിയുന്നു. വിമാനം വൈകിയതിനെ തുടര്‍ന്ന് കുട്ടികളും വൃദ്ധരുമാണ് ഏറെ ബുദ്ധിമുട്ടിയത്. വിമാനത്താവളത്തില്‍ തന്നെ ഇരിക്കുകയായിരുന്നു യാത്രക്കാര്‍. ഇവര്‍ക്ക് എയര്‍ ഇന്ത്യ ലഘുഭക്ഷണം എത്തിച്ചു. എന്നാല്‍ പലര്‍ക്കും ഭക്ഷണം കിട്ടിയില്ളെന്നും പരാതിയുണ്ട്. 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.