???????? ?????????????????? ??????????????? ?????????????? ???????? ???????? ?????????? ??????? ????????? ??????

സൂര്യാതപം: ബോധവത്കരണവുമായി  റാക് ആഭ്യന്തര മന്ത്രാലയം

റാസല്‍ഖൈമ: കടുത്ത ചൂടിനത്തെുടര്‍ന്നു ണ്ടായേക്കാവുന്ന ആരോഗ്യ പ്രശ്നങ്ങള്‍ക്കെതിരെ ജാഗ്രതാ സന്ദേശവുമായി റാക് ആഭ്യന്തര മന്ത്രാലയം. ‘തൊഴിലാളികളെ... നന്ദി’ എന്ന തലക്കെട്ടില്‍ ആസൂത്രണം ചെയ്ത പ്രചാരണ പരിപാടി റാക് പൊലീസ് സെന്‍ട്രല്‍ ഓപറേഷന്‍ ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ഡോ. മുഹമ്മദ് സഈദ് അല്‍ ഹമീദി ഉദ്ഘാടനം ചെയ്തു. 
റോഡ്-കെട്ടിട നിര്‍മാണ മേഖലകളിലെ തൊഴിലാളികളെ കേന്ദ്രീകരിച്ച് നടക്കുന്ന പ്രചാരണ പരിപാടികള്‍ സൂര്യാതപത്തിന്‍െറ കെടുതികളെക്കുറിച്ച് പൊതു ജനങ്ങളിലും അവബോധമുളവാക്കുന്ന രീതിയിലാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. 
പുറം തൊഴില്‍ കേന്ദ്രങ്ങളിലത്തെിയ അധികൃതര്‍ പഴവര്‍ഗങ്ങള്‍, ശീതള പാനീയങ്ങള്‍ എന്നിവക്കൊപ്പം ചൂടിനെ പ്രതിരോധിക്കാനുതകുന്ന നിര്‍ദേശങ്ങളടങ്ങിയ ലഘുലേഖകളും വിതരണം ചെയ്തു. ട്രാഫിക് ആന്‍ഡ് ലൈസന്‍സിങ് വകുപ്പ് ഡയറക്ടര്‍ കേണല്‍ നാസര്‍ മുഹമ്മദ്, ട്രാഫിക് ആന്‍ഡ് പട്രോള്‍സ് വകുപ്പ് ഡയറക്ടര്‍ കേണല്‍ അഹമ്മദ് സഈദ് അല്‍ നഖ്ബി എന്നിവരും വിവിധ മന്ത്രാലയങ്ങളുടെയും സ്ഥാപനങ്ങളുടെയും മേധാവികളും ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.