ഫുജൈറ അന്താരാഷ്ട്ര വിദ്യഭ്യാസ,  കരിയര്‍ മേളക്ക് തുടക്കമായി  

ഫുജൈറ: പത്താമത് ഫുജൈറ അന്താരാഷ്ട്ര വിദ്യാഭ്യാസ കരിയര്‍ മേളക്ക് ഫുജൈറയില്‍ തുടക്കമായി. യു.എ.ഇയില്‍ നിന്നുള്ള വിവിധ സ്ഥാപനങ്ങളും കാനഡ,  അമേരിക്ക,  ബ്രിട്ടന്‍,  യൂറോപ്പ്, ആസ്ട്രേലിയ,  മലേഷ്യ,  ന്യൂസിലാന്‍ഡ്, തുര്‍ക്കി, അറബ് ഗള്‍ഫ് രാജ്യങ്ങള്‍ തുടങ്ങി ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 50ല്‍ പരം സര്‍വകലാശാലകളും വിവിധ കമ്പനികളും മാനവ വിഭവശേഷി സ്ഥാപനങ്ങളും മേളയില്‍ പങ്കെടുക്കുന്നുണ്ട്.  ഫുജൈറ എക്സിബിഷന്‍ ഹാള്‍ വേദിയായി ഏപ്രില്‍ 26 മുതല്‍ മൂന്നു ദിവസത്തെ മേളയുടെ ഉത്ഘാടനം ഫുജൈറ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ ഹമദ് അല്‍ശര്‍ഖി നിര്‍വഹിച്ചു. 
വിവിധ വിദ്യാഭ്യാസതൊഴില്‍ മേഖലകളില്‍ നിന്നുള്ള നിരവധി വിദഗ്ധരുടെ സെമിനാറുകളും തൊഴിലന്വേഷകര്‍ക്ക് തൊഴില്‍ കണ്ടത്തൊനുള്ള അവസരങ്ങളും അടങ്ങിയ മേളയില്‍ വിദ്യര്‍ത്ഥികളുടെയും തൊഴിലന്വേഷകരുടെടെയും വന്‍തിരക്കാണ് ആദ്യദിവസം അനുഭവപെട്ടത്. 
വിദ്യാര്‍ത്ഥികള്‍ക്ക് ലോകത്തിന്‍െറ വിവിധ ഭാഗങ്ങളിലുള്ള സര്‍വകലാശാലകളെയും വിവിധ കോഴ്സുകളെയും കുറിച്ച് പഠിക്കാനുള്ള നല്ല വേദിയാണ് ഈ മേള.    ഏകദേശം 35,000 ത്തോളം പേര്‍ മേളയില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.  വായന വര്‍ഷത്തോടനുബന്ധിച്ച് വിവിധ ദേശീയ, പ്രാദേശിക, അന്താരാഷ്ട്ര സര്‍വ്വകലാശാലകളുടെയും പ്രസാധകരുടെയും സഹകരണത്തോടെ ഒരു ലൈബ്രറി ഹാളും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്.
സുപ്രീം കൗണ്‍സില്‍ അംഗവും ഫുജൈറ ഭരണാധികാരിയുമായ  ശെയ്ഖ് ഹമദ് ബിന്‍ മുഹമ്മദ് അല്‍ ശര്‍ഖിയുടെ രക്ഷാകര്‍തൃത്വത്തില്‍ ഫുജൈറ മാനവ വിഭവശേഷി വകുപ്പാണ് മേള സംഘടിപ്പിക്കുന്നത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.