വാര്‍ഷിക നിക്ഷേപ  സംഗമത്തിന് ഇന്ന് തുടക്കം

ദുബൈ: യു.എ.ഇ സാമ്പത്തിക മന്ത്രാലയം സംഘടിപ്പിക്കുന്ന വാര്‍ഷിക നിക്ഷേപ സംഗമത്തിന് ദുബൈ വേള്‍ഡ് ട്രേഡ് സെന്‍ററില്‍ തിങ്കളാഴ്ച തുടക്കമാകും.  ‘മേക് ഇന്‍ ഇന്ത്യ’ പവലിയനും പ്രത്യേക സെമിനാറും സംഗമത്തില്‍ നടക്കും. 
ഇന്ത്യന്‍ എണ്ണ- വാതക മന്ത്രാലയം സഹമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ 11ന് രാവിലെ 11ന് മേക് ഇന്‍ ഇന്ത്യ പവലിയന്‍ ഉദ്ഘാടനം ചെയ്യും. യു.എ.ഇ വിദേശ വ്യാപാര വ്യവസായ  ഉപമന്ത്രി അബ്ദുല്ല അല്‍ സാലിഹ് ചടങ്ങില്‍ പങ്കെടുക്കും. മേക് ഇന്‍ ഇന്ത്യ പവലിയനില്‍ ഇന്ത്യയിലെ വിവിധ നിക്ഷേപ സാഹചര്യങ്ങള്‍ വിവരിക്കുന്ന പ്രദര്‍ശനമുണ്ടാകും. 2.30 മുതല്‍ അഞ്ച് വരെ നടക്കുന്ന സെമിനാറിലും മന്ത്രി സംസാരിക്കും. യു.എ.ഇയിലെ ഇന്ത്യന്‍ അംബാസഡര്‍ ടി.പി. സീതാറാമും സംബന്ധിക്കും. യു.എ.ഇയിലെയും ഇന്ത്യയിലെയും നിക്ഷേപകരുടെ അനുഭവ വിവരണവും ഉണ്ടാകും. ത്സാര്‍ഖണ്ഡ്, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളുടെ പ്രതിനിധികള്‍ നിക്ഷേപാവസരങ്ങള്‍ അവതരിപ്പിക്കും. ഫികിയുടെ 25 അംഗ പ്രതിനിധി സംഘം നിക്ഷേപക സംഗമത്തിനത്തെും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.