ദുബൈയില്‍ മെഡിക്കല്‍ ടൂറിസം പോര്‍ട്ടല്‍ തുടങ്ങി

ദുബൈ: ആരോഗ്യപരിപാലന രംഗത്തേക്ക് ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്ന് ആളുകളെ ആകര്‍ഷിക്കുകയെന്ന ലക്ഷ്യത്തോടെ ദുബൈയില്‍ മെഡിക്കല്‍ ടൂറിസം പോര്‍ട്ടല്‍ തുടങ്ങി. മെഡിക്കല്‍ ടൂറിസവുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും വെബ്സൈറ്റിലൂടെ ലഭ്യമാകും. 2020ഓടെ അഞ്ചുലക്ഷം പേരെ രാജ്യത്തത്തെിക്കുകയാണ് ലക്ഷ്യം. ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം പോര്‍ട്ടലിന്‍െറ ഉദ്ഘാടനം നിര്‍വഹിച്ചു. 
www.dxh.ae എന്ന പോര്‍ട്ടലിന്‍െറ സഹായത്തോടെ ആളുകള്‍ക്ക് ആശുപത്രി സന്ദര്‍ശനം നിശ്ചയിക്കാനും വിസ, യാത്ര, താമസ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനും സാധിക്കും. 26 സ്വകാര്യ ആശുപത്രികളും സര്‍ക്കാര്‍ ആശുപത്രികളും പദ്ധതിയുടെ ഭാഗമാണ്. പോര്‍ട്ടലിലൂടെ ബുക്ക് ചെയ്യുമ്പോള്‍ എമിറേറ്റ്സ് എയര്‍ലൈന്‍സില്‍ നിരക്കിളവ് ലഭ്യമാകും. വിസ, ആരോഗ്യ ഇന്‍ഷുറന്‍സ്, താമസ നടപടിക്രമങ്ങളും പോര്‍ട്ടലിലൂടെ പൂര്‍ത്തീകരിക്കാം. 10 ദിവസത്തിനകം പോര്‍ട്ടലിന്‍െറ ആന്‍ഡ്രോയിഡ് ആപ്പും പുറത്തിറക്കും. ദുബൈ താമസ- കുടിയേറ്റ വകുപ്പ്, ദുബൈ ടൂറിസം ആന്‍ഡ് കൊമേഴ്സ് മാര്‍ക്കറ്റിങ്, എമിറേറ്റ്സ് എയര്‍ലൈന്‍സ് എന്നിവയുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. 200ഓളം രാജ്യക്കാര്‍ സമാധാനപരമായ ജീവിതം നയിക്കുന്ന ദുബൈയില്‍ മെഡിക്കല്‍ ടൂറിസത്തിന് മികച്ച സാധ്യതകളാണുള്ളതെന്ന് ദുബൈ ഹെല്‍ത്ത് അതോറിറ്റി ചെയര്‍മാന്‍ ഹുമൈദ് അല്‍ ഖതാമി പറഞ്ഞു. മെഡിക്കല്‍ ടൂറിസം രംഗത്ത് മുന്‍നിരയിലത്തെുകയാണ് ലക്ഷ്യം. 
140ഓളം രാജ്യങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന എമിറേറ്റ്സിന്‍െറ സേവനം ഇതിന് സഹായകമാകും. മെഡിക്കല്‍ ടൂറിസം പദ്ധതിക്ക് മികച്ച പ്രതികരണമാണ് ഇതുവരെ ലഭിച്ചത്. ഇതുവരെ 6.38 ലക്ഷം പേരാണ് ദുബൈയിലെ ആശുപത്രിയില്‍ ചികിത്സക്കത്തെിയത്. ഓരോ വര്‍ഷവും 12 മുതല്‍ 15 ശതമാനം വരെ വര്‍ധന പ്രകടമാണ്.  
ചികിത്സക്കായത്തെുന്നവര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സും ലഭ്യമാക്കിയിട്ടുണ്ട്. ചികിത്സ കഴിഞ്ഞ് മടങ്ങുന്നത് മുതല്‍ ഒരുമാസം വരെ കാലാവധിയുള്ളതാണ് ഇന്‍ഷുറന്‍സ്. 
ശസ്ത്രക്രിയക്ക് ശേഷമുള്ള ആരോഗ്യപ്രശ്നങ്ങള്‍ ഇക്കാലയളവില്‍ ഉണ്ടാവുകയാണെങ്കില്‍ സൗജന്യമായി ദുബൈയിലത്തൊന്‍ സൗകര്യമൊരുക്കും. വീണ്ടും ശസ്ത്രക്രിയ ആവശ്യമാണെങ്കില്‍ സൗജന്യമായി ചെയ്തുകൊടുക്കുമെന്നും ഹുമൈദ് അല്‍ ഖാതമി കൂട്ടിച്ചേര്‍ത്തു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.