മാര്‍ഗനിര്‍ദേശവുമായി വിദഗ്ധര്‍

ദുബൈ: എജുകഫെയോടനുബന്ധിച്ച് വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി ഒരുക്കിയ വ്യക്തിഗത കൗണ്‍സലിങ് കൗണ്ടറുകളില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. സൈക്കോളജിക്കല്‍ കൗണ്‍സലിങ്ങിനും കരിയര്‍ കൗണ്‍സലിങ്ങിനും പ്രത്യേകം കൗണ്ടറുകള്‍ ഒരുക്കിയിരുന്നു. പ്രത്യേക പരിശീലനം നേടിയ വിദഗ്ധര്‍ കൗണ്‍സലിങ്ങിന് നേതൃത്വം നല്‍കി.
സൈക്കോളജിക്കല്‍ കൗണ്‍സലിങ്ങിന് ഏഴും കരിയര്‍ കൗണ്‍സലിങ്ങിന് മൂന്നും കൗണ്ടറുകളാണ് ഒരുക്കിയിരുന്നത്. ഡോ. സി.ബി. ബിനുവിന്‍െറ നേതൃത്വത്തില്‍ റെയ്ച്ചല്‍ മാത്യു, സിന്‍ഡ്രല്ല രമിത്, മുഹമ്മദ് നിഷാദ്, മുജീബ് റഹ്മാന്‍, നഈം വാണിമേല്‍, ഹാരിസ് മഹ്മൂദ് എന്നിവരാണ് വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും സൈക്കോളജിക്കല്‍ കൗണ്‍സലിങ് നല്‍കിയത്. പഠന വൈകല്യങ്ങളും പഠനവുമായി ബന്ധപ്പെട്ട മാനസിക പിരിമുറുക്കങ്ങളുമാണ് വിദ്യാര്‍ഥികള്‍ കൗണ്‍സലര്‍മാരുമായി പങ്കുവെച്ചത്. എല്ലാവര്‍ക്കും പരിഹാരങ്ങള്‍ നിര്‍ദേശിക്കാന്‍ കൗണ്‍സലര്‍മാര്‍ക്ക് കഴിഞ്ഞു. 
കരിയര്‍ കൗണ്‍സലിങ് എം.എസ്. ജലീല്‍, സൂസന്‍ മാത്യു, ശ്രീവിദ്യ സന്തോഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു. രണ്ടു കൗണ്‍സലിങ്ങിലുമായി നൂറുകണക്കിന് പേര്‍ സൗകര്യം ഉപയോഗപ്പെടുത്തി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.