ദുബൈ: പ്രശസ്ത കൗണ്‍സലര്‍മാര്‍ നയിച്ച ഗ്രൂപ്പ് കരിയര്‍ ഗൈഡന്‍സ് സെഷനുകള്‍ നൂതന കോഴ്സുകള്‍ സംബന്ധിച്ച് വിദ്യാര്‍ഥികള്‍ക്ക് ഉള്‍ക്കാഴ്ച നല്‍കുന്നതായി. എം.എസ്. ജലീല്‍, സൂസന്‍ മാത്യു എന്നിവരാണ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയത്. ഓര്‍മശക്തി പരിശീലകന്‍ ജോജോ. സി. കാഞ്ഞിരക്കാടിന്‍െറ പരിപാടിയും വിദ്യാര്‍ഥികള്‍ക്ക് വേറിട്ട അനുഭവമാണ് സമ്മാനിച്ചത്.
തെരഞ്ഞെടുക്കുന്ന കോഴ്സ് ഏതായാലും അതില്‍ മികവ് പ്രകടിപ്പിക്കുകയെന്നതാണ് വിജയത്തിലേക്കുള്ള വഴിയെന്ന് എം.എസ്. ജലീല്‍ പറഞ്ഞു. ഏറ്റവും സാധ്യതയുള്ള കോഴ്സെന്ന തരത്തില്‍ ഒന്ന് ചൂണ്ടിക്കാണിക്കാനാവില്ല. സാധ്യതകള്‍ മാറിമറിഞ്ഞെന്നുവരും. മിക്കവരും തെരഞ്ഞെടുക്കുന്ന മെഡിക്കല്‍, എന്‍ജിനിയറിങ് കോഴ്സുകള്‍ കൂടാതെ ജോലി സാധ്യതയുള്ളതും അധികം അറിയപ്പെടാത്തതുമായ നിരവധി മേഖലകളുണ്ട്.
അധികമാരും പോകാത്ത മേഖലകള്‍ കണ്ടത്തെി മുന്നേറാന്‍ വിദ്യാര്‍ഥികള്‍ക്ക് സാധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. വേറിട്ട വഴികളിലൂടെ വിജയം കൈവരിച്ചവരുടെ ജീവിത കഥകള്‍ നിരത്തിയായിരുന്നു അദ്ദേഹത്തിന്‍െറ പ്രഭാഷണം. പുതിയ കാലത്ത് ഏറ്റവും ജോലി സാധ്യതയുള്ള കോഴ്സുകള്‍ സൂസന്‍ മാത്യു അവതരിപ്പിച്ചു.
സ്കൂള്‍ വിദ്യാര്‍ഥികള്‍ പഠന കാലത്ത് തന്നെ അഭിരുചികള്‍ തിരിച്ചറിഞ്ഞ് കരിയര്‍ ആസൂത്രണം ചെയ്യണം. ബിരുദമെടുത്ത് പുറത്തിറങ്ങുമ്പോള്‍ ജോലി സാധ്യത ഏത് മേഖലക്കായിരിക്കുമെന്ന് മുന്‍കൂട്ടി കാണാന്‍ കഴിയണം. ജോലി സാധ്യത കുറഞ്ഞുവരുന്ന മേഖലകള്‍ ഒഴിവാക്കണമെന്ന് അവര്‍ പറഞ്ഞു.
ഓര്‍മശക്തി വര്‍ധിപ്പിക്കാനുള്ള ചെപ്പടിവിദ്യകളാണ് ജോജോ. സി. കാഞ്ഞിരക്കാട് അവതരിപ്പിച്ചത്. സദസ്യരുടെ പങ്കാളിത്തത്തോടെ നടന്ന പരിപാടി ആസ്വാദ്യകരമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.