ഡോ. പി.എ ഇബ്രാഹിം ഹാജിക്ക് കെ.എസ്.അബ്ദുല്ല്ള അവാര്‍ഡ് 

ഷാര്‍ജ: ഷാര്‍ജ കാസര്‍കോട് ജില്ലാ കെ.എം.സി.സി ഏര്‍പ്പെടുത്തിയ ഹാജി കെ.എസ്. അബ്ദുല്ല്ള അവാര്‍ഡ് പ്രമുഖ വിദ്യാഭ്യാസ സംരംഭകനും മത സാമൂഹിക കാരുണ്യ പ്രവര്‍ത്തകനുമായ പെയ്സ് ഗ്രൂപ് ചെയര്‍മാന്‍ ഡോ. പി.എ ഇബ്രാഹിം ഹാജിക്ക്. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ മുന്‍ പ്രസിഡന്‍റ് കെ. ബാലകൃഷ്ണന്‍, നിസാര്‍ തളങ്കര, ജലീല്‍ പട്ടാമ്പി എന്നിവരടങ്ങിയ ജൂറിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്. വിദ്യാഭ്യാസ, കാരുണ്യ മേഖലകളില്‍ നല്‍കി വരുന്ന നിസ്തുല സംഭാവനകളാണ് ഇബ്രാഹിം ഹാജിയെ അവാര്‍ഡിന് അര്‍ഹനാക്കിയത്. നാട്ടിലും ഗള്‍ഫിലും നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന പി.എ.ഇബ്രാഹിം ഹാജി, പിന്നാക്ക ജില്ലയായ കാസര്‍കോടിന്‍െറ വിദ്യാഭ്യാസ പുരോഗതിയിലും മികച്ച സംഭാവനകള്‍ അര്‍പ്പിച്ചതായും ജൂറി വിലയിരുത്തി. 
മലബാര്‍ ഗോള്‍ഡ് ആന്‍റ ഡയമണ്ട്സ് ഗ്രൂപ് കോ ചെയര്‍മാന്‍, ചന്ദ്രിക ഡയറക്ടര്‍ തുടങ്ങിയ നിരവധി പദവികളും അദ്ദേഹം വഹിക്കുന്നു. മലബാര്‍ ചാരിറ്റബ്ള്‍ ട്രസ്റ്റ, പള്ളിക്കര സി.എച്ച് സെന്‍റര്‍, കാഞ്ഞങ്ങാട് റഹ്മ ഡയാലിസിസ് സെന്‍റര്‍ തുടങ്ങിയവയുടെ ചെയര്‍മാനുമാണ് ഹാജി. ശനിയാഴ്ച ആറു മണിക്ക് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന സമര്‍പ്പണം '16 പരിപാടിയില്‍ ഇബ്രാഹിം ഹാജിക്ക് പുരസ്കാരം സമ്മാനിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.