അബൂദബി: തലസ്ഥാന എമിറേറ്റിലെ വിവിധ മേഖലകളിലുള്ള മാംസ വ്യാപാര കേന്ദ്രങ്ങളില്‍ അബൂദബി ഭക്ഷ്യ നിയന്ത്രണ അതോറിറ്റി അപ്രതീക്ഷിതമായി പരിശോധന നടത്തി. എമിറേറ്റിലെ ഭക്ഷ്യ വിഭവങ്ങളുടെ ഗുണമേന്‍മയും സുരക്ഷിതത്വവും ഉറപ്പുവരുത്തുന്നതിന്‍െറ ഭാഗമായാണ് സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയത്.
വിവിധ ഭക്ഷ്യവിഭവങ്ങളുടെ ഗുണനിലവാരം പരിശോധിച്ചതിനൊപ്പം മാംസം കൊണ്ടുപോകാനുപയോഗിക്കുന്ന വാഹനങ്ങളും വില്‍പനക്കായി സൂക്ഷിച്ചുവെക്കുന്ന റെഫ്രിജറേറ്ററുകളും പരിശോധനാ വിധേയമാക്കി. ഉപയോഗ യോഗ്യമല്ലാത്ത 157 കിലോ കോഴിയിറച്ചിയും 61 കിലോ മാംസ ഉല്‍പന്നങ്ങളും കണ്ടത്തെുകയും ചെയ്തു.
നിയമ ലംഘനങ്ങള്‍ നടത്തിയവര്‍ക്ക് മുന്നറിയിപ്പും പിഴയും നല്‍കുകയും ഭക്ഷ്യയോഗ്യമല്ളെന്ന് കണ്ടത്തെിയ ഉല്‍പന്നങ്ങള്‍ പിടിച്ചെടുക്കുകയും നശിപ്പിക്കുകയും ചെയ്തു. കോഴിയിറച്ചി വിതരണത്തിന് ഉപയോഗിച്ചിരുന്ന നാല് വാഹനങ്ങളില്‍ ശരിയായ രീതിയിലുള്ള താപനില സൂക്ഷിക്കാത്തതിന് നിയമ ലംഘന നോട്ടിസ് നല്‍കി.
മോശമായതും വില്‍പനക്കുള്ളതുമായ ഇറച്ചി റെഫ്രിജറേറ്ററില്‍ ഒരുമിച്ച് സൂക്ഷിക്കുകയും താപനില രജിസ്റ്റര്‍ കൃത്യമായി സൂക്ഷിക്കാതിരിക്കുകയും ചെയ്തതിന് രണ്ട് സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ് നോട്ടിസും നല്‍കി. ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട എല്ലാ നിര്‍ദേശങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ തലസ്ഥാന എമിറേറ്റിലെ മുഴുവന്‍ ഭക്ഷ്യ വിപണന കേന്ദ്രങ്ങളിലും പരിശോധന നടത്തുമെന്ന് അബൂദബി ഭക്ഷ്യ നിയന്ത്രണ അതോറിറ്റി കമ്മ്യൂണിക്കേഷന്‍ ആന്‍റ് കമ്മ്യൂണിറ്റി സര്‍വീസസ് ആക്ടിങ് ഡയറക്ടര്‍ അലി യൂസുഫ് അല്‍ സാദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.