എ.പി.എല്‍: ആലുബോണ്ട് ടൈഗേഴ്സ് ചാമ്പ്യന്‍മാര്‍

ദുബൈ: രണ്ടാമത് ഏഷ്യാനെറ്റ് പ്രീമിയര്‍ ലീഗ് ട്വെറി 20 ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ ആലുബോണ്ട് ടൈഗേഴ്സ് ചാമ്പ്യന്മാരായി. കലാശ മത്സരത്തില്‍ റെഡ് ഫ്ളവേഴ്സ്് ടൂറിസത്തെ ഒമ്പതു  വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ആലുബോണ്ട് കിരീടം ചൂടിയത്.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത റെഡ് ഫ്ളവേഴ്സ്്  ടൂറിസത്തിന് നിശ്ചിത ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 122 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ.  മത്സരത്തിന്‍റെ ഒരുഘട്ടത്തിലും റെഡ് ഫ്ളവേഴ്സിന് മേധാവിത്തം സ്ഥാപിക്കാന്‍ കഴിഞ്ഞില്ല. 18 പന്തില്‍ നിന്ന് 28 റണ്‍സടിച്ച യാഖൂബ് മശിയാണ് ടോപ് സ്കോറര്‍. മറുപടി ബാറ്റിങ്ങില്‍ 15 പന്തുകള്‍ ബാക്കിയിരിക്കെ ഒരു വിക്കറ്റ് നഷ്ടത്തില്‍ആലുബോണ്ട് ടൈഗേഴ്സ് ലക്ഷ്യംകണ്ടു. 43 പന്തില്‍ 58 റണ്‍സ് നേടിയ മുസ്തഫക്ക് 29 റണ്‍സെടുത്ത് മുഹമ്മദ് ഷഹീദും 22 റണ്‍സെടുത്ത ഷബീറും മികച്ച പിന്തുണ നല്‍കി. ആലുബോണ്ടിന്‍െറ റോഹന്‍ മുസ്തഫയെ മാന്‍ ഓഫ് ദ മാച്ചായും ‘പുക’യുടെ രഞ്ജിത് മാണി മാന്‍ ഓഫ് ദ ടൂര്‍ണമെന്‍റായും തെരഞ്ഞെടുത്തു. 
റെഡ് ഫ്ളവേഴ്സിലെ യാസിര്‍ കലീം ആണ് മികച്ച ബാറ്റ്സ്മാന്‍. ഡാന്യൂബ് ലയണ്‍സിന്‍െറ അമിര്‍ ഹയാത്ത് മികച്ച ബൗളറായി.സെവന്‍സ് ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ സ്റ്റാര്‍, ഏഷ്യാനെറ്റ് മിഡില്‍ ഈസ്റ്റ് ബിസിനസ് മേധാവി ബിന്ദു ഗണേഷ്കുമാര്‍ വിജയികള്‍ക്ക് കിരീടം കൈമാറി.
വിജയികള്‍ക്ക് 50,000 ദിര്‍ഹവും റണ്ണറപ്പിന് 20,000 ദിര്‍ഹവും ലഭിച്ചു. ഫെബ്രുവരി നാലിനു തുടങ്ങിയ ഏഷ്യാനെറ്റ് പ്രീമിയര്‍ ലീഗ് ട്വെറി 20 ക്രിക്കറ്റില്‍  16 ടീമുകളാണ് മത്സരിച്ചത്.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.