വ്യവസായ മേഖലയിലെ തീപിടിത്തം: രണ്ട് മൃതദേഹങ്ങള്‍ കണ്ടത്തെി

ഷാര്‍ജ: ഷാര്‍ജ വ്യവസായ മേഖല ആറില്‍ മാര്‍ച്ച് 28ന് നടന്ന തീപിടിത്തത്തില്‍ രണ്ട് ഏഷ്യക്കാര്‍ മരിച്ചതായി പൊലീസ് റിപ്പോര്‍ട്ട്. ഗുദാമുകളില്‍ മോഷണത്തിനിറങ്ങിയവരാണ് മരിച്ചതെന്നാണ് നിഗമനം. ഗുദാമിനകത്ത് കണ്ടത്തെിയ മൃതദേഹങ്ങള്‍ കമ്പനി ജീവനക്കാരുടേതല്ല എന്ന് സ്ഥിരികരിച്ചിട്ടുണ്ട്. മോഷണ ശ്രമത്തിനിടയില്‍ വൈദ്യുതി പ്രവഹിക്കുന്ന കേബിള്‍ മുറിച്ചതാണ് തീപിടിത്തത്തിനും ഇവരുടെ മരണത്തിനും കാരണമായതെന്നാണ് പൊലീസ് ഭാഷ്യം. രണ്ട് മണിക്കൂര്‍ വിശ്രമമില്ലാതെ പണിയെടുത്താണ് സിവില്‍ഡിഫന്‍സ് അന്ന് തീ അണച്ചത്. ലക്ഷങ്ങളുടെ നാശനഷ്ടവും ഉണ്ടായിരുന്നു. പുകയുന്ന വസ്തുക്കള്‍ തുടര്‍ന്നും കത്താതിരിക്കാന്‍ തണുപ്പിക്കല്‍ പ്രക്രിയ തുടരുന്നതിനിടയിലാണ് മൃതദേഹങ്ങള്‍ കണ്ടത്തെിയത്. മരിച്ചവരെ കുറിച്ച് വിശദമായി അറിയാനുള്ള അന്വേഷണത്തിലാണ് പൊലീസ്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.