കടകളില്‍ മോഷണം: ഷാര്‍ജയില്‍ നാലുപേര്‍ പിടിയില്‍

ഷാര്‍ജ: കടകള്‍ കുത്തിത്തുറന്ന് നിരവധി കവര്‍ച്ചകള്‍ നടത്തിയ നാലംഗ സംഘത്തെ ഷാര്‍ജ പൊലീസ് അറസ്റ്റ് ചെയ്തു. പാകിസ്താന്‍ സ്വദേശികളാണ് പിടിയിലായത്. കടകളുടെ ജനല്‍ തകര്‍ത്താണ് ഇവര്‍ അകത്തുകടന്നിരുന്നത്. 
കടയുടമകളില്‍ നിന്ന് നിരവധി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ വലയിലായതെന്ന് പൊലീസ് പറഞ്ഞു. 
മോഷണം നടത്തിയ രീതി വിശകലനം ചെയ്ത് പ്രതികളില്‍ ഒരാളെ പൊലീസ് ആദ്യം തിരിച്ചറിഞ്ഞു. പിന്നീട് ഇയാളെ അറസ്റ്റ് ചെയ്തു. ഇയാളുടെ താമസ സ്ഥലത്ത് നടത്തിയ പരിശോധനയില്‍ മോഷണ വസ്തുക്കള്‍ കണ്ടത്തെി. 
രണ്ട് ബാഗുകളിലായാണ് മൊബൈല്‍ ഫോണുകളും മറ്റ് ഇലക്ട്രോണിക് വസ്തുക്കളും സൂക്ഷിച്ചിരുന്നത്. മോഷണത്തിന് ഉപയോഗിക്കുന്ന ഉപകരണങ്ങളും പിടിച്ചെടുത്തു. 
ഇയാളില്‍ നിന്ന് ലഭിച്ച വിവരമനുസരിച്ച് അജ്മാന്‍ പൊലീസിന്‍െറ സഹായത്തോടെ ബാക്കി പ്രതികളെയും പിടികൂടുകയായിരുന്നു.  പ്രതികളെ പബ്ളിക് പ്രോസിക്യൂഷന് കൈമാറി. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.