ദുബൈ: ബലിപെരുന്നാളിനോടനുബന്ധിച്ച് വിവിധ ആഘോഷ പരിപാടികള്‍ ഒരുക്കി ദുബൈ ഫെസ്റ്റിവല്‍സ് ആന്‍ഡ് റീട്ടെയില്‍ എസ്റ്റാബ്ളിഷ്മെന്‍റ് (ഡി.എഫ്.ആര്‍.ഇ). ‘ഈദ് ഇന്‍ ദുബൈ’ പരിപാടിയില്‍ കുടുംബങ്ങള്‍ക്കായുള്ള വിവിധ സാംസ്കാരിക വിനോദ പരിപാടികളും ഷോപ്പിങ് മേളകളുമാണ് ഈ മാസം 26 വരെ നടക്കുക.
ദുബൈയിലെ പ്രമുഖ ഷോപ്പിങ് മാളുകള്‍ ഈദിനോടനുബന്ധിച്ച് പ്രവര്‍ത്തന സമയം കൂട്ടിയിട്ടുണ്ട്. ദുബൈ മാളില്‍ റീട്ടെയില്‍ ഒൗട്ട്ലെറ്റുകളും വിനോദ കേന്ദ്രങ്ങളും രാവിലെ 10 മുതല്‍ രാത്രി ഒരു മണിവരെ പ്രവര്‍ത്തിക്കും. ഭക്ഷണ ശാലകള്‍ രാത്രി രണ്ടുവരെയും. ദേര, മിര്‍ദിഫ് സിറ്റി സെന്‍ററുകളും മാള്‍ ഓഫ് ദ എമിറേറ്റ്സും ഈദ് അവധി ദിനങ്ങളില്‍ അര്‍ധരാത്രി വരെ തുറക്കും.
മറ്റു പരിപാടികള്‍:
ദുബൈ ഷോപ്പിങ് മാള്‍സ് ഗ്രൂപ്പിനു കീഴിലെ മാളുകളില്‍ നടക്കുന്ന സമ്മാന പദ്ധതികള്‍ ഒക്ടോബര്‍ മൂന്നു വരെ തുടരും. 200 ദിര്‍ഹത്തിന് സാധനം വാങ്ങുന്നവരില്‍ നിന്ന് നറുക്കെടുപ്പിലുടെ വിജയിക്കുന്ന ഭാഗ്യശാലികള്‍ക്ക് അഞ്ച് ലക്ഷം ദിര്‍ഹമിന്‍െറ സ്ക്രാച്ച് ആന്‍ഡ് വിന്‍ സമ്മാനങ്ങളാണ് ലഭിക്കുക.
ഡി.ഐ.എഫ്.സിയിലെ റിറ്റ്സ് കാള്‍ട്ടണ്‍ ഹോട്ടലില്‍ 25ന് പ്രമുഖ ഇറാനിയന്‍ -അമേരിക്കന്‍ ഹാസ്യ താരം മാസ് ജൊബ്റാനിയുടെ പ്രത്യേക ഷോ- വൈകിട്ട് അഞ്ചു മുതല്‍
ദുബൈ വേള്‍ഡ് ട്രേഡ് സെന്‍ററില്‍ ദുബൈ സംഗീത വാരം നടന്നുവരുന്നു. 26 വരെ പുലര്‍ച്ചെ രണ്ടുമണിവരെയാണ് പ്രമുഖ സംഗീതജ്ഞരുടെ നേതൃത്വത്തില്‍ പരിപാടി നടക്കുക.
മാള്‍ ഓഫ് എമിറേറ്റ്സിലെ സെന്‍റര്‍പോയന്‍റ് തിയറ്ററില്‍ 24 മുതല്‍ 26 വരെ അറേബ്യന്‍ നൈറ്റ്സ്. സംഗീതവും ഹാസ്യ പരിപാടികളും പാവകളിയും മാജിക്കുമെല്ലാമായി കുടുംബങ്ങളെ ഉദ്ദേശിച്ചുള്ള ഷോ രാവിലെ 11നും വൈകിട്ട് 4.30നുമാണ് നടക്കുക.
ഇബ്നുബത്തൂത്ത മാളില്‍ 24,25,26 തീയതികളില്‍ കൗബോയ് നൃത്തം.ഹംഗറിയില്‍ നിന്നുള്ള സംഘം അവതരിപ്പിക്കുന്ന പരിപാടി 1.15,2.45,4.00 എന്നീ സമയങ്ങളിലാണ്. അറബ്സ്ക്യൂ കിഡ്സ് ഷോയും നടക്കും.
ദേര സിറ്റി സെന്‍ററില്‍ ബ്രിട്ടീഷ് സംഘത്തിന്‍െറ ഗാന വിരുന്ന്-വൈകിട്ട് 5.30 മുതല്‍
ദുബൈ ഫെസ്റ്റിവല്‍ സിറ്റി മാളില്‍ മൈലാഞ്ചി മേള 26 വരെ തുടരും. സമയം ഉച്ച 12 മുതല്‍ രാത്രി 10 വരെ.
മെര്‍ക്കാറ്റോ മാളില്‍ 24,25 തീയതികളില്‍ പിയാനോ ഷോ- വൈകിട്ട് മൂന്നു മുതല്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.