ഫുജൈറ: യു.എ.ഇയിലെ രണ്ടാമത്തെ ഏറ്റവും വലിയ പള്ളിയായ ശൈഖ് സായിദ്ബിന്‍ സുല്‍ത്താന്‍ പള്ളി ബലി പെരുന്നാള്‍ നമസ്കാരത്തിന് വരുന്ന വ്യാഴാഴ്ച തുറന്നു കൊടുക്കാന്‍ ഫുജൈറ സര്‍ക്കാര്‍ തീരുമാനിച്ചു. 23.70 കോടി ദിര്‍ഹം ചെലവാക്കി നിര്‍മിച്ച പള്ളിയില്‍ ഒരേ സമയം 28,000 പേര്‍ക്ക് നമസ്കരിക്കാന്‍ സൗകര്യമുണ്ട്.
ഫുജൈറ ഭരണാധികാരിയും കിരീടാവകാശിയും പള്ളി പരിശോധ നടത്തിയ ശേഷമാണ് താല്‍കാലികമായി ബലി പെരുന്നാള്‍ നമസ്കാരത്തിന് തുറന്നു കൊടുക്കാന്‍ തീരുമാനിച്ചത്. ഒൗദ്യോഗിക ഉദ്ഘാടന ചടങ്ങുകളുടെ തീയതി പിന്നീട് പ്രഖ്യാപിക്കും.
നഗരത്തിന്‍െറ ഹൃദയഭാഗത്ത് നില കൊള്ളുന്ന പള്ളി ഫുജൈറയുടെ പ്രധാന ആകര്‍ഷണ കേന്ദ്രവും ഇസ്ലാമിക വാസ്തു ശില്പ കലയുടെ ഉത്തമോദാഹരണവുമാണെന്ന് ഫുജൈറ നഗരസഭാ ഡയറക്ടര്‍ എന്‍ജിനീയര്‍ മുഹമ്മദ് സൈഫ് അല്‍ അഫ്ഹം അറിയിച്ചു.
രാജ്യത്തെ പ്രധാന ഇസ്ലാമിക കേന്ദ്രമായി മാറുന്ന ഈ പള്ളി ധാരാളം വിനോദ സഞ്ചാരികളെ ആകര്‍ഷിക്കും. യു.എ.ഇ പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്‍ 2010 ല്‍ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരമാണ് പള്ളിയുടെ നിര്‍മാണം ആരംഭിച്ചത്.
രണ്ടു ഘട്ടമായി 32,000 ചതുരശ്ര മീറ്ററില്‍ നിര്‍മിച്ച പള്ളിക്ക് രണ്ടു നിലയുണ്ട്. 35 താഴികക്കുടങ്ങളുണ്ട്.
4,000 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാം. താഴത്തെ നിലയില്‍ സ്ത്രീകള്‍ക്ക് നമസ്കരിക്കാന് സൗകര്യമുണ്ട്. നിര്‍മാണത്തിന്‍്റെ ആദ്യ ഘട്ടം 2013 ല്‍ പൂര്‍ത്തീകരിച്ചിരുന്നു. രണ്ടാം ഘട്ടമാണ് ഇപ്പോള്‍ കഴിഞ്ഞിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.