അബൂദബി: ആഭ്യന്തര സംഘര്‍ഷം മൂലം ദുരിതം അനുഭവിക്കുന്ന സിറിയന്‍ ജനതക്ക് നാല് ബില്യണ്‍ ദിര്‍ഹമിന്‍െറ സഹായം എത്തിച്ചതായി യു.എ.ഇ വിദേശകാര്യസഹമന്ത്രി അന്‍വര്‍ ഗര്‍ഗാശ് പറഞ്ഞു. സംഘര്‍ഷം തുടങ്ങിയ ശേഷം 1,01,364 സിറിയക്കാര്‍ രാജ്യത്തത്തെിയിട്ടുണ്ട്. സിറിയക്കാരോട് അനുഭാവപൂര്‍ണമായ സമീപനമാണ് രാജ്യത്തിനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2011ല്‍ ആഭ്യന്തര യുദ്ധം പൊട്ടിപ്പുറപ്പെട്ട ശേഷം സിറിയന്‍ ജനതക്കായി മറ്റ് അറബ് രാജ്യങ്ങളുമായി ചേര്‍ന്ന് നിരവധി സഹായ പദ്ധതികളാണ് യു.എ.ഇ നടപ്പാക്കിയത്. നിരവധി സിറിയക്കാര്‍ക്ക് താമസ വിസ നല്‍കി. ഇപ്പോള്‍ യു.എ.ഇയിലെ മൊത്തം സിറിയക്കാരുടെ എണ്ണം 2,42,324 ആണ്. പാസ്പോര്‍ട്ട്, വിസ കാലാവധി കഴിഞ്ഞവരെയും ഇളവുകള്‍ നല്‍കി ഇവിടെ തുടരാന്‍ അനുവദിക്കുന്നുണ്ട്. 17,378 സിറിയന്‍ വിദ്യാര്‍ഥികള്‍ രാജ്യത്തെ സ്കൂളുകളില്‍ പഠിക്കുന്നു. 6,078 സിറിയക്കാര്‍ രാജ്യത്ത് നിക്ഷേപം നടത്തിയിട്ടുണ്ട്. തികച്ചും സമാധാനപൂര്‍ണമായ അന്തരീക്ഷത്തിലാണ് അവര്‍ ഇവിടെ ജീവിതം നയിക്കുന്നത്.
യു.എ.ഇയുടെ നേതൃത്വത്തില്‍ ജോര്‍ഡനില്‍ തുടങ്ങിയ ഹൈടെക് അഭയാര്‍ഥി ക്യാമ്പില്‍ 6,437 സിറിയക്കാര്‍ ജീവിക്കുന്നു. 10,000 പേരെ വരെ താമസിപ്പിക്കാന്‍ ഇവിടെ സൗകര്യമുണ്ട്. ക്യാമ്പിന് സമീപം സജ്ജീകരിച്ച ആശുപത്രിയില്‍ ചികിത്സയും നല്‍കിവരുന്നു. യു.കെ, നോര്‍വേ എന്നീ രാജ്യങ്ങളുമായി ചേര്‍ന്ന് കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിന് അവസരമൊരുക്കിയതായും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.