ഷാര്‍ജ: ഷാര്‍ജയുടെ സംസ്കാരവും നാട്ടുനടപ്പും പാരമ്പര്യവും ഒട്ടും ചോരാതെ വിദേശികളെ കൂടുതലായി എമിറേറ്റിലേക്ക് ആകര്‍ഷിക്കാന്‍ പദ്ധതികള്‍ ആവിഷ്കരിക്കാനും നടപടികള്‍ സ്വീകരിക്കാനും ഷാര്‍ജ ടൂറിസം അതോറിറ്റി തീരുമാനമെടുത്തു. ഇതിനായി പ്രത്യേക കമ്മിറ്റി രൂപവത്കരിച്ചു.
വിദേശികള്‍ രാജ്യത്തേക്ക് വരുന്ന വിമാനത്താവളം, തുറമുഖം എന്നിവിടങ്ങളിലൂം രാജ്യാതിര്‍ത്തികളിലും ഷാര്‍ജയുടെ മാഹാത്മ്യം വിളിച്ചോതുന്ന ലഘുലേഖകള്‍ വിതരണം ചെയ്യും. വിദേശികളുമായി ആശയ വിനിമയം നടത്തുവാന്‍ പ്രത്യേക പരീശീലനം ലഭിച്ച തിരഞ്ഞടുത്ത ബഹുഭാഷ വിദഗ്ധരെ നിയമിക്കും. രാജ്യത്തെ അച്ചടി, ദൃശ്യ, ശ്രാവ്യ മാധ്യമങ്ങള്‍ വഴി പ്രചാരണം കൊടുക്കും.
വിദേശ രാഷ്ട്രങ്ങളിലെ ടൂര്‍ ഓപറേറ്റര്‍മാരുമായി സഹകരിച്ച് സഞ്ചാരികള്‍ക്കായി പ്രത്യേക ടൂര്‍ പാക്കേജും ആവിഷ്കരിക്കുന്നുണ്ട് . വിദേശ രാഷ്ട്രങ്ങളില്‍ ഷാര്‍ജയുടെ മേന്മയും പാരമ്പര്യവും ചരിത്രവും സ്വാതന്ത്ര്യത്തിനായി വിദേശ ശക്തികളോട് നടത്തിയ പോരാട്ടങ്ങളും സംസ്കാരവും ടൂറിസം മേഖലയും കൃഷിയും പാരമ്പര്യ മത്സ്യബന്ധനവും പരിചയപ്പെടുത്തും . ഇതിനായി വിദേശങ്ങളില്‍ പഠിക്കുന്ന ഷാര്‍ജയിലെ വിദ്യാര്‍ഥികളെ ഉപയോഗപ്പെടുത്തും .
ഇപ്പോള്‍ ഷാര്‍ജ ടൂറിസം മേഖലയെക്കുറിച്ച് വിദേശ രാഷ്ട്രങ്ങളായ കസാക്കിസ്താന്‍ , ഉസ്ബെക്കിസ്താന്‍ , അസര്‍ബൈജാന്‍ എന്നിവടങ്ങളില്‍ പ്രചാരണം നടക്കുന്നുണ്ട് .ഷാര്‍ജ നാഷണല്‍ കൗണ്‍ സിലിന്‍െറ അനുവാദത്തോടെയും നിര്‍ദേശത്തോടെയുമാണിത് .
മിക്ക വിദേശ രാഷ്ട്രങ്ങളിലെയും പ്രധാന ടൂര്‍ ഓപറേഷ ന്‍ വിഭാഗ ത്തോടും ഷാര്‍ജ ടൂറിസം അതോറിറ്റി ബന്ധപ്പെട്ടിട്ടുണ്ട്. 2021ഓടു കൂടി ഒരു കോടി വിനോദ സഞ്ചാരികളെ ഷാര്‍ജയിലേക്ക് ആകര്‍ഷിക്കുന്ന വിധത്തിലാണ് ഷാര്‍ജ ടൂറിസം അതോറിറ്റി വകുപ്പിന് കീഴിലുളള മാര്‍ക്കറ്റിങ് ടീം പദ്ധതികള്‍ ആസുത്രണം ചെയ്തിരിക്കുന്നത്. ഇപ്പോള്‍ തന്നെ ഷാര്‍ജയില്‍ മാത്രം 75 ലേറെ ടൂര്‍ ഓപറേറ്റര്‍മാരുണ്ട്.ഭാവിയിലെ വിദേശികളുടെ വരവും മറ്റ് വികസനവും മുന്നില്‍ കണ്ട് ഷാര്‍ജയുടെ വിവിധ ഭാഗങ്ങളിലും ഹോട്ടല്‍ , അപ്പാറ്ട്ടു മെന്‍്റുകള്‍ വില്ലകള്‍ പുതിയ മാളുകള്‍ കെട്ടിടങ്ങള്‍, മാര്‍ക്കറ്റുകള്‍ , സൂക്കുകള്‍ മ്യുസിയങ്ങള്‍ താമസിയാതെ പണി കഴിപ്പിക്കും. സ ഞ്ചാരികളുടെ വരവോടെ വിദേശ രാഷ്ടങ്ങളില്‍ ഷാര്‍ജയെ കുറിച്ച് കൂടുതല്‍ ജനങ്ങള്‍ അറിയുമെന്നും അതികൃതര്‍ കണക്ക് കൂട്ടുന്നു.
വിദേശികളുടെ വരവും വികസനവും വരുന്നതോടെ തൊഴില്‍ സാധ്യതയും കൂടുമെന്നും വിലയിരുത്തുന്നു. ഷാര്‍ജ ദൈദ് റോഡിലുള്ള നാച്വറല്‍ മ്യുസിയവും ഫിഷ് അക്വേറിയവും പുസ്തകോത്സവവും ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സഞ്ചാരികളെ ഏറെ അകര്‍ഷി ക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.