മകാനി ആപ്പില്‍ റസ്റ്റോറന്‍റുകളും

ദുബൈ: ദുബൈ നഗരസഭ പുറത്തിറക്കിയ ജിയോഗ്രാഫിക് അഡ്രസിങ് സംവിധാനമായ മകാനിയില്‍ റസ്റ്റോറന്‍റുകളും ഉള്‍പ്പെടുത്തുന്നു. പൊതുജനങ്ങള്‍ക്ക് മകാനി ആപ്ളിക്കേഷന്‍െറ സഹായത്തോടെ ഇനി റസ്റ്റോറന്‍റുകള്‍ എളുപ്പത്തില്‍ കണ്ടത്തൊന്‍ കഴിയും. ദുബൈ നഗരസഭയുമായി ഇതുസംബന്ധിച്ച ധാരണാപത്രത്തില്‍ 10 റസ്റ്റോറന്‍റുകള്‍ ഒപ്പിട്ടു.
സ്ഥാപനങ്ങളുടെ കവാടത്തില്‍ സ്ഥാപിക്കുന്ന ബോര്‍ഡിലെ 10 അക്ക നമ്പര്‍ വഴി സ്ഥലം കണ്ടുപിടിക്കാന്‍ സഹായിക്കുന്ന ആപ്ളിക്കേഷനാണ് മകാനി. സ്മാര്‍ട്ട് ഫോണുകളില്‍ പ്രവര്‍ത്തിക്കുന്ന മകാനി ആപ്ളിക്കേഷനിലൂടെ ദുബൈയുടെ ഡിജിറ്റല്‍ മാപ്പ് ലഭ്യമാകും. 10 അക്ക മകാനി നമ്പര്‍ രേഖപ്പെടുത്തിയാല്‍ സ്ഥാപനത്തിന്‍െറ സ്ഥാനവും അവിടേക്കുള്ള വഴിയും മൊബൈല്‍ ഫോണില്‍ തെളിയും. രാജ്യത്ത് ആദ്യമായി ദുബൈയിലാണ് ഇത്തരമൊരു സംവിധാനം ഏര്‍പ്പെടുത്തുന്നതെന്ന് ദുബൈ നഗരസഭ എന്‍ജിനിയറിങ് ആന്‍ഡ് പ്ളാനിങ് വിഭാഗം ആക്ടിങ് ഡയറക്ടര്‍ ജനറല്‍ അബ്ദുല്ല റാഫിയ പറഞ്ഞു. 
സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളും റസ്റ്റോറന്‍റുകളും ഹോട്ടലുകളുമെല്ലാം പദ്ധതിയില്‍ ഉള്‍പ്പെടുത്തും. എല്ലാ സ്ഥാപനങ്ങളുടെയും കവാടങ്ങളില്‍ നമ്പര്‍ രേഖപ്പെടുത്തി ബോര്‍ഡുകള്‍ സ്ഥാപിക്കും. പൊതുജനങ്ങള്‍ക്ക് എളുപ്പത്തില്‍ ഈ നമ്പര്‍ എഴുതിയെടുക്കാം. മറ്റ് ജി.പി.എസ് സംവിധാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി കൃത്യമായി സ്ഥലത്തത്തൊന്‍ ആളുകളെ ആപ്ളിക്കേഷന്‍ സഹായിക്കും. മാളുകളുടെയും മറ്റും ഓരോ കവാടത്തിനും മകാനി നമ്പര്‍ ഉണ്ടാകുമെന്നതിനാല്‍ എവിടെ പോകണമെന്ന് കൃത്യമായി ആളുകള്‍ക്ക് നിശ്ചയിക്കാന്‍ സാധിക്കും. 
ഗൂഗ്ള്‍ മാപ്പ്, കാറുകളിലെ ജി.പി.എസ് ഉപകരണങ്ങള്‍ എന്നിവയുമായും മകാനി ചേര്‍ന്ന് പ്രവര്‍ത്തിക്കും. റസ്റ്റോറന്‍റുകള്‍ക്ക് ബിസിനസ് വര്‍ധിപ്പിക്കാനും സംവിധാനം ഉപകരിക്കും. മകാനി നമ്പര്‍ ഉപയോഗിച്ച് പരസ്യം ചെയ്താല്‍ ആളുകള്‍ക്ക് വഴിതെറ്റാതെ സ്ഥാപനത്തിലത്തൊം. ഉപഭോക്താക്കള്‍ക്ക് ടെലിഫോണില്‍ വിളിച്ച് മകാനി നമ്പര്‍ ആവശ്യപ്പെട്ട ശേഷം വഴി കണ്ടത്തെുകയുമാകാം.    
അത്യാഹിതങ്ങള്‍ ഉണ്ടാകുന്ന സന്ദര്‍ഭങ്ങളില്‍ പൊലീസിനും ആംബുലന്‍സിനും സിവില്‍ ഡിഫന്‍സ് വാഹനങ്ങള്‍ക്കും സ്ഥലം കണ്ടുപിടിക്കാനും മകാനി ആപ്പ് ഉപകരിക്കും. 
മകാനി നമ്പര്‍ അറിയാമെങ്കില്‍ വളരെ വേഗം വഴിതെറ്റാതെ ഇത്തരം വാഹനങ്ങള്‍ക്ക് സ്ഥലത്തത്തൊന്‍ സാധിക്കും. ദുബൈ പൊലീസ് ഇപ്പോള്‍ തന്നെ ആപ്ളിക്കേഷന്‍ ഉപയോഗപ്പെടുത്തിവരുന്നുണ്ട്. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.