ദുബൈയില്‍ യാത്രക്കാരി ബസിനുള്ളില്‍ കുത്തേറ്റ് മരിച്ചു

ദുബൈ: യാത്രക്കാരുടെ മുന്നില്‍വെച്ച് ബസിനുള്ളില്‍ സ്ത്രീ മറ്റൊരു യുവതിയെ കുത്തിക്കൊന്നു. ജുമൈറ ബീച്ച് റെസിഡന്‍സ് പ്രദേശത്ത് കഴിഞ്ഞദിവസമായിരുന്നു സംഭവം. 
രണ്ടുപേരും തമ്മില്‍ നടന്ന വാക്കുതര്‍ക്കത്തിനൊടുവിലായിരുന്നു സംഭവമെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ആഫ്രിക്കക്കാരിയാണ് മരിച്ചതെന്ന് കരുതുന്നു. പ്രതിയെ ഉടന്‍ പൊലീസിന് കൈമാറി.
ബസില്‍ നില്‍ക്കുകയായിരുന്ന പ്രതിയും മരിച്ച യുവതിയും തമ്മില്‍ രൂക്ഷമായ വാക്കുതര്‍ക്കം ഉണ്ടായി. മരിച്ച യുവതി സീറ്റില്‍ ഇരിക്കുകയായിരുന്നു. വഴക്ക് നിര്‍ത്തിയില്ളെങ്കില്‍ പൊലീസിനെ വിളിക്കുമെന്ന് ഡ്രൈവര്‍ പറഞ്ഞു. 
പെട്ടെന്ന് പ്രതി ബാഗില്‍ നിന്ന് കത്തി എടുത്ത് യുവതിയെ കുത്തുകയായിരുന്നുവത്രെ. രക്തം വാര്‍ന്ന് ബസിനുള്ളില്‍ വെച്ച് തന്നെ യുവതി മരിച്ചു. ഉടന്‍ ബസ് നിര്‍ത്തിയ ഡ്രൈവര്‍ വാതില്‍ ലോക്ക് ചെയ്തു പൊലീസിനെ വിവരമറിയിച്ചു. സ്ഥലത്തത്തെിയ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. 
അന്വേഷണത്തിന്‍െറ ഭാഗമായി സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.  

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.