കരിപ്പൂര്‍ പ്രക്ഷോഭത്തിലേക്ക് പ്രവാസികളും

ദുബൈ: അറ്റകുറ്റപ്പണിയുടെ പേരില്‍  നാലു മാസമായി ഭാഗികമായി അടച്ചിട്ട കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം പൂര്‍ണമായും ഇല്ലാതാക്കാനുളള ചില തല്‍പ്പര കക്ഷികളുടെ നീക്കത്തിനെതിരെ കാലിക്കറ്റ് ചേംബര്  ഓഫ് കൊമഴ്സും, മലബാര്‍ ഡെവലപ്മെന്‍റ് ഫോറവും,  കോഴിക്കോട്ട് സംയുക്തമായി നടത്തി വരുന്ന അനിശ്ചിത കാല സത്യാഗ്രഹ സമരത്തിന് പൂര്‍ണ പിന്തുണയുമായി പ്രവാസി സംഘടനകള്‍ രംഗത്ത്. കഴിഞ്ഞ ദിവസം ദുബൈ ചേര്‍ന്ന യോഗത്തില്‍  മലബാര്‍ മേഖലയില്‍ നിന്നുള്ള നൂറോളം സംഘടന നേതാക്കള്‍ പങ്കെടുത്തു.
ഈ സെപ്റ്റംബര്‍ 15നകം കരിപ്പൂരിലെ റണ്‍വേ നിര്‍മാണ ജോലിയാരംഭിക്കാനുള്ള അനുമതിപത്രം ലഭിച്ചിട്ടില്ളെങ്കില്‍ ശേഷം നിരാഹാരത്തിലേക്കും പൊതു ബന്ദിലേക്കും സമരശൈലി മാറ്റിയേക്കാനുള്ള  സമരസമിതി തീരുമാനത്തെ യോഗം സ്വാഗതം ചെയ്തു. കൂടാതെ ഉടന്‍ തന്നെ ദുബൈ നിന്ന് നൂറോളം പേരുമായി ഒരു പ്രത്യേക യാത്ര വിമാനം സമരപന്തലിലേക്ക് പോകാനും പ്രവാസികളുടെ നാട്ടിലുള്ള കുടുംബങ്ങളെയും സമരവുമായി അനുഭാവം പുലര്‍ത്തുന്നവരെയും പരമാവധി സമര പന്തലില്‍ എത്തിക്കാനും യോഗം  തീരുമാനിച്ചു. 
റഫീക്ക് എരോത്ത്  അധ്യക്ഷത വഹിച്ച യോഗം കെ.പി.സി.സി ജനറല്‍ സെക്രട്ടറി സുബ്രഹ്മണ്യന്‍  ഉത്ഘാടനം ചെയ്തു, അഡ്വ . പി എസ്. സുരേഷ് ബാബു, പറക്കല്‍ അബ്ദുല്ല എന്നിവര്‍ അതിഥികളായിരുന്നു, എ.കെ. ഫൈസല്‍, സഹദ് പുറക്കാട്, അബ്ദുല്‍ ഖാദര്‍ പനങ്ങാട് , മുഹമ്മദ് വി.കെ. ബഷീര്‍ തിക്കോടി,കെ.എം.അബ്ബാസ്, ജലീല് പട്ടാമ്പി, ഹാരിസ് നീലംബ്ര, ബീരവുണ്ണി തൃത്താല, ബാവ തോട്ടത്തില്‍, റിയാസ് ഹൈദര്,സി.മുനീര്‍, ടി.സി.അഹമദ്, അബുലൈസ്,പ്രദീപ്കുമാര്‍, ഇ.കെ. മഹമൂദ് എസ്. പി, ഫൈസല്‍ മേലടി, രാജന്‍ കൊളാവിപാലം, അമ്മാര്‍, ബി.എ.നാസര്‍, ഹുസൈന് ഇമ, എന്നിവര്‍ സംസാരിച്ചു. അഡ്വ . സാജിദ് അബൂബക്കര് സ്വഗതവും , അന്‍്സാരി പയ്യാമ്പലം നന്ദിയും പറഞ്ഞു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.