റാസല്‍ഖൈമ: റാക് ദക്ഷിണ മേഖലയിലെ പര്‍വതനിരകളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കനത്ത മഴ ലഭിച്ചു. മലനിരകളില്‍ നിന്ന് കുത്തിയൊലിച്ചത്തെിയ ജലം വാദികളില്‍ നീരൊഴുക്കിനിടയാക്കിയത് പ്രദേശവാസികളില്‍ സന്തോഷം പടര്‍ത്തി. മഴക്കാഴ്ചകള്‍ കാണാന്‍ നിരവധിയാളുകളും ഈ പ്രദേശങ്ങളിലത്തെി. മഴക്കൊപ്പം കനത്ത തോതില്‍ ആലിപ്പഴം വര്‍ഷിച്ചത് ജനങ്ങളില്‍ കൗതുകമുണര്‍ത്തി. മഴയത്തെുടര്‍ന്ന് അധികൃതര്‍ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. പര്‍വത നിരകള്‍ക്കടുത്ത താമസക്കാരും ഈ ഭാഗങ്ങളിലത്തെുന്ന സന്ദര്‍ശകരും അതീവ ജാഗ്രത പുലര്‍ത്തണമെന്ന് റാക് പൊലീസ് നിര്‍ദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.