അബൂദബി: സെപ്റ്റംബര്‍ നാലിന് യമനില്‍ ആയുധപ്പുരക്ക് നേരെയുണ്ടായ മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട യു.എ.ഇ സൈനികരുടെ എണ്ണം 52 ആയതായി യു.എ.ഇ സായുധസേന മുഖ്യകാര്യാലയം അറിയിച്ചു. 46 പേര്‍ മരിച്ചുവെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. സൗദി അറേബ്യയില്‍ തിരിച്ചറിയല്‍ നടപടികള്‍ പൂര്‍ത്തിയാക്കി ബാക്കിയുള്ളവരുടെ മൃതദേഹം ശനിയാഴ്ച അബൂദബി അല്‍ ബാതീന്‍ വിമാനത്താവളത്തിലത്തെിച്ചു. മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ മൃതദേഹം ഏറ്റുവാങ്ങി.
യമനിലെ മആരിബ് പ്രദേശത്ത് നടന്ന മിസൈല്‍ ആക്രമണത്തിലാണ് സൈനികര്‍ കൊല്ലപ്പെട്ടത്. സൗദി അറേബ്യയുടെ നേതൃത്വത്തില്‍ ഹൂതി വിമതര്‍ക്കെതിരെ നടക്കുന്ന സൈനിക നടപടിയില്‍ പങ്കെടുക്കുന്ന യു.എ.ഇ സൈനികരാണ് രക്തസാക്ഷിത്വം വഹിച്ചത്. സൈനികരുടെ മരണത്തില്‍ അനുശോചിച്ച് രാജ്യത്ത് മൂന്ന് ദിവസം ദുഃഖാചരണം നടത്തിയിരുന്നു. സൗദി അറേബ്യയുടെ നേതൃത്വത്തില്‍ ഇപ്പോഴും യമനിലെ ഹൂതി ശക്തികേന്ദ്രങ്ങളില്‍ വ്യോമാക്രമണം നടത്തിവരികയാണ്. യമനില്‍ സമാധാനം പുനഃസ്ഥാപിക്കുന്നത് വരെ പോരാട്ടം തുടരുമെന്ന് സൗദിയും യു.എ.ഇയും അടക്കമുള്ള രാജ്യങ്ങള്‍ പ്രഖ്യാപിച്ചിട്ടുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.