ദുബൈ: വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള എട്ടു ടീമുകള്‍ അണിനിരക്കുന്ന ഗള്‍ഫ് പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പിന് ദുബൈ വേദിയാകുന്നു. ഒക്ടോബര്‍ 15, 16 തീയതികളില്‍ ഐ.സി.സി ക്രിക്കറ്റ് അക്കാദമി ഗ്രൗണ്ടില്‍ അരങ്ങേറുന്ന ടെന്നിസ് ബാള്‍ ഉപയോഗിച്ചുള്ള മത്സരങ്ങളില്‍ യു.എ.ഇക്ക് പുറമെ സൗദി, ഖത്തര്‍, കുവൈത്ത് എന്നിവിടങ്ങളില്‍ നിന്നും ടീമുകള്‍ പാഡണിയും. ക്രിക്കറ്റ് ഇതിഹാസം സചിന്‍ ടെണ്ടുല്‍ക്കറുടെ സാന്നിധ്യമാണ് ടുര്‍ണമെന്‍റിന്‍െറ മറ്റൊരു ആകര്‍ഷണം. വിജയികളെ കാത്തിരിക്കുന്നത് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ക്യാഷ് പ്രൈസായ 2,50,000 ദിര്‍ഹമാണെന്ന് (45 ലക്ഷം രൂപ) ഗള്‍ഫ് പ്രീമിയര്‍ ലീഗ് പ്രസിഡന്‍റ് സാദിഖ് കാപ്പ് ദുബൈയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ടെന്നീസ്ബാള്‍ ക്രിക്കറ്റില്‍ ഇത്രയും വലിയ തുക ക്യാഷ് പ്രൈസ് ആദ്യമാണ്.
കൂടാതെ മാന്‍ ഓഫ് ദി സീരീസിന് നിസ്സാന്‍ കാറാണ് സമ്മാനമായി നല്‍കുക.
ഖുശി സൂപ്പര്‍ കിങ്ങ്സ് ഉടമയും ഗള്‍ഫ് പ്രീമിയര്‍ ലീഗ് സംഘാടകനുമായ ശൈഖ് മുഹമ്മദ് ഷെരിഫാണ് ടൂര്‍ണമെന്‍റിന്‍െറ സുത്രധാരന്‍.
സചിന്‍െറ സഹോദരനും അജ്മാന്‍ ക്രിക്കറ്റ് അക്കാദമി സ്ഥാപകനുമായ അജിത് തെണ്ടുല്‍ക്കര്‍ ഖുശി ഗ്രൂപ്പുമായി ഇതുസംബന്ധിച്ച കരാര്‍ ഒപ്പിട്ടു. ക്രിക്കറ്റ് പ്രതിഭകളെ വാര്‍ത്തെടുക്കുന്നതിനു അക്കാദമി പ്രയോജനകരമാകും എന്നാണ് പ്രതീക്ഷ.
ഇവന്‍റ് മാനേജ്മെന്‍റ്് ഗ്രൂപ്പ് ബ്ളു ബ്ളാക്ക്,അല്‍ മുസൈന്‍ റോയല്‍ ടീം, ഖുശി ഗ്രൂപ്പ് എന്നിവരാണ് ചാമ്പ്യന്‍ഷിപ്പിന്‍െറ പ്രായോജകര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.