അബൂദബി: യമനില്‍ ആയുധപ്പുരക്ക് നേരെയുണ്ടായ മിസൈല്‍ ആക്രമണത്തില്‍ പരിക്കേറ്റ ഒരു യു.എ.ഇ സൈനികന്‍ കൂടി മരിച്ചു. ലഫ്. സഈദ് റാശിദ് മുബാറക് അല്‍ നിയാദി ആണ് മരിച്ചത്. ഇതോടെ വെള്ളിയാഴ്ചയുണ്ടായ പൊട്ടിത്തെറിയില്‍ മരിച്ച യു.എ.ഇ സൈനികരുടെ എണ്ണം 46 ആയി. വെള്ളിയാഴ്ച രാവിലെ യമനിലെ മആരിബ് പ്രവിശ്യയിലെ സഫര്‍ പ്രദേശത്ത് നടന്ന മിസൈല്‍ ആക്രമണത്തിലാണ് ആയുധപ്പുര പൊട്ടിത്തെറിച്ചത്. സൈനികരുടെ മൃതദേഹങ്ങള്‍ ശനിയാഴ്ച രാജ്യത്തത്തെിച്ച് സംസ്കരിച്ചിരുന്നു. സൈനികരുടെ മരണത്തില്‍ അനുശോചനം അറിയിക്കാന്‍ ഞായറാഴ്ച ഭരണാധികാരികള്‍ അവരുടെ വീടുകളിലത്തെി. ബന്ധുക്കളെയും മക്കളെയും ആശ്വസിപ്പിച്ച അവര്‍ സൈനികരുടെ പരലോക മുക്തിക്കായി പ്രാര്‍ഥിച്ചാണ് മടങ്ങിയത്. യു.എ.ഇ വൈസ്പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം ഷാര്‍ജ, ഫുജൈറ, റാസല്‍ഖൈമ എന്നിവിടങ്ങളിലെ രക്തസാക്ഷികളുടെ വീടുകളില്‍ സന്ദര്‍ശനം നടത്തി. കല്‍ബയില്‍ ഹാമിദ് മുഹമ്മദ് അല്‍ ബലൂഷി, മുഹമ്മദ് ഇസ്മായില്‍ യൂസുഫ് എന്നിവരുടെ വീടുകളിലാണ് ആദ്യമത്തെിയത്. തുടര്‍ന്ന് ഫുജൈറയില്‍ ജാസിം സഈദ് അല്‍ സഅദി, ദിബ്ബയില്‍ വലീദ് അഹ്മദ് അല്‍ ദന്‍ഹാനി, ഖലീഫ അബ്ദുല്ല അല്‍ സാരിദി, ഖലീഫ മുഹമ്മദ് അല്‍ യമാഹി, റാശിദ് സഈദ് അല്‍ യമാഹി എന്നിവരുടെ വീടുകള്‍ സന്ദര്‍ശിച്ചു. അവസാനം റാസല്‍ഖൈമയില്‍ ഉബൈദ് സഈദ് അല്‍ മസ്റൂയിയുടെ വീട്ടിലും അദ്ദേഹം സന്ദര്‍ശനം നടത്തി.ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധസേനയുടെ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ ഷാര്‍ജയില്‍ വലീദ് മുഹമ്മദ് അലി അല്‍ യാസി, അഹ്മദ് ഗുലാം അബ്ദുല്‍ കരീം ലിങ്കാവി, യൂസുഫ് ഹസന്‍ യൂസുഫ് അല്‍ ഉബൈദലി എന്നിവരുടെ വീടുകളിലത്തെി.
ഷാര്‍ജ ഉപഭരണാധികാരി ശൈഖ് അബ്ദുല്ല ബിന്‍ സാലിം ബിന്‍ സുല്‍ത്താന്‍ ആല്‍ ഖാസിമിയും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍കാര്യ മന്ത്രിയുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് ആല്‍ നഹ്യാന്‍ അല്‍ഐനില്‍ സഅദ് മുഹമ്മദ് അല്‍ അഹ്ബാബി, ബുത്തി അല്‍ അഹ്ബാബി, അബ്ദുല്ല ഖലീഫ അല്‍ നുഐമി, ഉമര്‍ റാശിദ് അല്‍ മഖ്ബലി എന്നിവരുടെ വീടുകള്‍ സന്ദര്‍ശിച്ചു. സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധികാരിയുമായ ശൈഖ് സഊദ് ബിന്‍ സഖര്‍ ആല്‍ ഖാസിമി, കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സഊദ് ബിന്‍ സഖര്‍ ആല്‍ ഖാസിമി എന്നിവര്‍ രക്തസാക്ഷികളായ അല്‍ ശത്തി അബ്ദുല്ല അല്‍ സയാദ്, മുഹമ്മദ് അഹ്മദ് അല്‍ ശീഹി, ആദില്‍ സാലിഹ് അല്‍ ശീഹി, അബ്ദുല്ല ഉമര്‍ അല്‍ ജാബിരി, അലി ഹുസൈന്‍ അല്‍ ബലൂഷി, യൂസുഫ് അബ്ദുല്ല അല്‍ അലി, അലി ഹസന്‍ അല്‍ ശീഹി എന്നിവരുടെ വീടുകളിലത്തെി ബന്ധുക്കളെ ആശ്വസിപ്പിച്ചു. സുപ്രീം കൗണ്‍സില്‍ അംഗവും അജ്മാന്‍ ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിന്‍ റാശിദ് അല്‍ നുഐമി അജ്മാനിലെ സൈനികന്‍ അബ്ദുല്ല ഖലീഫ അല്‍ നുഐമിയുടെ വീട് സന്ദര്‍ശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.