അബൂദബി അതിര്‍ത്തിയില്‍ മദ്യവും മയക്കുഗുളികകളും പിടിച്ചു

അബൂദബി: അബൂദബി ഗുവൈഫാത്ത് അതിര്‍ത്തി വഴി കടത്താന്‍ ശ്രമിച്ച 30,000 കുപ്പി മദ്യവും 8000ഓളം മയക്കുഗുളികകളും കസ്റ്റംസ് അധികൃതര്‍ പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റ് ചെയ്തു. യു.എ.ഇയില്‍ നിന്ന് ബസില്‍ സൗദി അറേബ്യയിലേക്ക് കടത്താന്‍ ശ്രമിച്ചതായിരുന്നു മദ്യം. മയക്കുഗുളികകള്‍ യു.എ.ഇയിലേക്ക് കടത്താന്‍ ശ്രമിച്ചതും. 
അതിര്‍ത്തി കടക്കുന്ന ബസുകളില്‍ നടത്തിയ പതിവ് പരിശോധനയിലാണ് മദ്യവും മയക്കുഗുളികകളും കണ്ടെടുത്തത്. അറബ് വംശജനായ യാത്രക്കാരന്‍െറ ലഗേജില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുഗുളികകള്‍. ഡോക്ടറുടെ കുറിപ്പടി പ്രകാരം മാത്രം വില്‍ക്കാന്‍ അനുമതിയുള്ളതാണ് ഈ ഗുളികകള്‍. അനധികൃതമായി രാജ്യത്ത് വില്‍പന നടത്താനാണ് ഗുളികകള്‍ കടത്തിയതെന്ന് കരുതുന്നു. ആപ്പിളിന്‍െറ ചിത്രമൊട്ടിച്ച കടലാസ് പെട്ടികളിലാക്കിയാണ് മദ്യം സൗദിയിലേക്ക് കടത്താന്‍ ശ്രമിച്ചത്. യന്ത്രങ്ങളുപയോഗിച്ച് സ്കാന്‍ ചെയ്തപ്പോള്‍ സംശയം തോന്നി. പരിശോധന നടത്തിയപ്പോള്‍ മദ്യം കണ്ടത്തെുകയായിരുന്നു. 2559 പെട്ടികളാണ് പിടിച്ചെടുത്തത്. ഒരുപെട്ടിയില്‍ 12 കുപ്പികളുണ്ടായിരുന്നു. 
കര്‍ശന പരിശോധനകള്‍ക്ക് ശേഷമാണ് അതിര്‍ത്തിയിലൂടെ വാഹനങ്ങള്‍ കടത്തിവിടുന്നതെന്ന് കസ്റ്റംസ് അധികൃതര്‍ പറഞ്ഞു. നിരോധിത വസ്തുക്കള്‍ കടത്തുന്നത് തടയാന്‍ ആധുനിക സാങ്കേതികവിദ്യ അതിര്‍ത്തിയില്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. 2014ല്‍ 2.5 ദശലക്ഷം വാഹനങ്ങളാണ് ഗുവൈഫാത്ത് അതിര്‍ത്തി വഴി കടന്നുപോയതെന്ന് അധികൃതര്‍ പറഞ്ഞു. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.