ദുബൈ: ‘വയലും വീടും’ ഫേസ്ബുക്ക് കൂട്ടായ്മയുടെ നേതൃത്വത്തില്‍ യു.എ.ഇയിലെ പ്രവാസികള്‍ക്ക് വേണ്ടി നടത്തുന്ന കാര്‍ഷികോത്സവം വെള്ളിയാഴ്ച ദുബൈ ഖിസൈസ് അല്‍ തവാര്‍ സ്പോര്‍ട്സ് ഹാളില്‍ രാവിലെ 10.30 മുതല്‍ വൈകീട്ട് ഏഴു വരെ നടക്കും. കാര്‍ഷിക കുടുംബ കൂട്ടായ്മ ,സെമിനാറുകള്‍, ചര്‍ച്ചകള്‍ ,സൗജന്യ വിത്ത് വിതരണം, മാധ്യമ പ്രവര്‍ത്തകരെ ആദരിക്കല്‍ എന്നിവ ഇതിന്‍െറ ഭാഗമായി നടക്കും. പാരമ്പര്യ ചികിത്സകന്‍ മോഹനന്‍ വൈദ്യര്‍, ജൈവ കര്‍ഷകന്‍ ദീപന്‍ വെളമ്പത്ത് എന്നിവര്‍ പങ്കെടുക്കും. മാധ്യമ പ്രവര്‍ത്തകരായ ലിയോ രാധാകൃഷ്ണന്‍, റോയ് റാഫേല്‍,ഐപ്പ് വള്ളിക്കാടന്‍ ,ശശികുമാര്‍ രത്നഗിരി എന്നിവരെ ആദരിക്കും. യു.എ.ഇയിലുള്ള വയലും വീടും കൂട്ടായ്മയിലെ അംഗങ്ങളില്‍ കഴിഞ്ഞ സീസണില്‍ നൂറു മേനി വിജയം നേടിയ കര്‍ഷകരെയും ചടങ്ങില്‍ ആദരിക്കും.
കാര്‍ഷിക രംഗത്തെ നവീന രീതികളായ അക്വാ പോണിക്സ്, ടവര്‍ ഗാര്‍ഡന്‍ ,ഡ്രിപ് ഇറിഗേഷന്‍ എന്നിവ കുറഞ്ഞ ചെലവില്‍ ചെയ്യാനുള്ള മാര്‍ഗങ്ങള്‍ അറിയാന്‍ അവസരം ഉണ്ടാകും.
നാടന്‍ വിത്ത്, ജൈവ വളം,ജൈവ കീടനാശിനി തുടങ്ങിയവ നല്‍കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. ജൈവ കൃഷിയെക്കുറിച്ചുള്ള പ്രസിദ്ധീകരണങ്ങളും നല്‍കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 050 428780.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.