ദുബൈ: റോഡുകളില്‍ അനുവദിക്കപ്പെട്ട വേഗതയില്‍ കൂടുതല്‍ വേഗത്തില്‍ സഞ്ചരിക്കുന്ന പൊലിസ് പട്രോള്‍ വാഹനങ്ങള്‍ ഇനി മുതല്‍ ട്രാഫിക് പിഴയൊടുക്കേണ്ടി വരും.
ദുബൈ ട്രാഫിക് പൊലിസ് അവരുടെ പട്രോള്‍ വാഹനങ്ങളില്‍ ഘടിപ്പിക്കുന്ന അത്യാധുനിക കാമറയാണ് അതേ വാഹനങ്ങളുടെ നിയമ ലംഘനം രേഖപ്പെടുത്തുക.
പൊലീസ് വാഹനങ്ങളുടെ നമ്പര്‍ പ്ളേറ്റിനു താഴെ ഘടിപ്പിക്കുന്ന കാമറകള്‍ വാഹനങ്ങളുടെ വേഗത കൃത്യമായി രേഖപ്പെടുത്തും.
പിഴ പട്രോള്‍ വാഹനം ഓടിച്ചിരുന്ന ട്രാഫിക് പൊലീസുകാരന്‍ ഒടുക്കേണ്ടി വരും.
റോഡുകളില്‍ സ്ഥാപിച്ച കാമറകള്‍ പോലത്തെന്നെ ഈ കാമറയും നൂറു ശതമാനം സാങ്കേതിക മികവ് പുലര്‍ത്തുന്നവയാണ്. 24 പിക്സല്‍ കാമറകലാണിവ. ഇത് മൂലം വളരെ വ്യക്തമായ ചിത്രങ്ങളായിരിക്കും ഇവ നല്‍കുക. സ്വന്തം വാഹനം കൂടാതെ മറ്റു ചെറുതും വലുതുമായ വാഹനങ്ങളുടെ നിയമ ലംഘനങ്ങളും ഈ കാമറ ക്കണ്ണുകള്‍ ഒപ്പിയെടുക്കും.
ദുബൈ ട്രാഫിക് പൊലിസിലെ സാങ്കേതിക വിഭാഗം ഡയരക്ടര്‍ ലഫ്. കേണല്‍ ഹുസൈന്‍ അഹ്മദ് ബിന്‍ ഘലീത്വ 'അര്‍ റുഅ് യ' പത്രത്തോട് പറഞ്ഞതാണ് ഇക്കാര്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.