ദുബൈ/ഷാര്‍ജ: വിദ്യാരംഭദിനത്തില്‍ രാജ്യത്ത് നൂറുകണക്കിന് കുരുന്നുകള്‍ ആദ്യാക്ഷരം കുറിച്ചു. ദുബൈയിലും ഷാര്‍ജയിലും അബൂദബിയിലും വിദ്യാരംഭ ചടങ്ങുകള്‍ നടന്നു.
ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ 40ഓളം കുരുന്നുകള്‍ അറിവിന്‍െറ ആദ്യാക്ഷരം കുറിച്ചു. അസോസിയേഷന്‍ പ്രസിഡന്‍റ് അഡ്വ.വൈ.എ.റഹീം ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ബിജു സോമന്‍, ട്രഷറര്‍ നാരായണന്‍ നായര്‍, മാനേജിങ് കമ്മിറ്റി അംഗങ്ങളായ ചന്ദ്രബാബു, ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
അസോസിയേഷന്‍ അഡ്മിനിസ്ട്രേറ്റര്‍ മുല്ലക്കര മുരളീധരന്‍ നായരാണ് വിദ്യാരംഭ ചടങ്ങിന് കാര്‍മികത്വം വഹിച്ചത്.
മുത്തപ്പന്‍ തിരുവപ്പന മഹോത്സവ വേദിയായ അല്‍ സഫ ഇംഗ്ളീഷ് സ്കൂളില്‍ നടന്ന എഴുത്തിനിരുത്തല്‍ ചടങ്ങില്‍ 170 കുട്ടികള്‍ ആദ്യാക്ഷരം കുറിച്ചു. പ്രശസ്ത സംഗീത സംവിധായകനും ഗാനരചയിതാവുമായ ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടിയുടെ നേതൃത്വത്തിലാണ് കുട്ടികളെ എഴുത്തിനിരുത്തിയത്. ഇതിനായി പ്രത്യേക സരസ്വതി മണ്ഡപം തയാറാക്കിയിരുന്നു. കൊല്ലൂര്‍ മൂകാംബിക സന്നിധിയില്‍ പ്രത്യേകം പൂജ ചെയ്ത അരിയിലാണ് കുട്ടികള്‍ ആദ്യാക്ഷരം കുറിച്ചത്. ഖിസൈസ് മുഹൈസിന ഇന്ത്യന്‍ അക്കാദമി സ്കൂളില്‍ കശ്യാപാശ്രമം ഒരുക്കിയ സരസ്വതി യജ്ഞത്തിനൊപ്പവും വിദ്യാരംഭ ചടങ്ങുണ്ടായി. ഷാര്‍ജ ഏകതാ സംഗീതോത്സവ വേദി, അബൂദബി മലയാളി സമാജം എന്നിവിടങ്ങളിലും വിദ്യാരംഭ ചടങ്ങുകള്‍ നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.