‘ഓര്‍മകളിലെ ഉബൈദ്’ ഓണ്‍ലൈന്‍ അനുസ്മരണം

ദുബൈ: കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റി വാട്സ് ആപ്പ് എന്ന നവമാധ്യമത്തിലൂടെ സംഘടിപ്പിച്ച ‘ഓര്‍മകളിലെ ഉബൈദ് ’ എന്ന ഓണ്‍ലൈന്‍ സ്മൃതി സംഗമം  പങ്കാളിത്തവും സംഘാടക മികവുകൊണ്ടും അവിസ്മരണീയമായി. 43വര്‍ഷം മുമ്പ് മരണമടഞ്ഞ കവി ഉബൈദിനെക്കുറിച്ച് പുതിയ തലമുറക്ക് അറിവു പകരാനാണ് '‘ഉബൈദ് സ്മൃതി നൈറ്റ് ’ഗ്രൂപ്പിലൂടെ നാലു മണിക്കൂര്‍ നീണ്ട അനുസ്മരണം നടത്തിയത്.
കാസര്‍കോട് കലക്ടര്‍ മുഹമ്മദ് സഗീര്‍ ഒൗപചാരികമായി ഉദ്ഘാടനം ചെയ്ത ശേഷം മൂന്നു ക്ളിപ്പുകളിലായി ഷെയര്‍ ചെയ്ത ഡോക്യുമെന്‍ററി പ്രദര്‍ശനം ഉബൈദിന്‍െറ ജീവിതം വരച്ചുകാട്ടുന്നതായിരുന്നു. 
തുടര്‍ന്ന് മാഷിനെ അനുസ്മരിച്ച്  ലോകത്തിന്‍െറ വിവിധ കോണുകളില്‍ നിന്ന് മാധ്യമ പ്രതിനിധികള്‍,സാംസ്കാരിക നായകര്‍, മതനേതാക്കള്‍, രാഷ്ട്രീയ നേതാക്കള്‍ ,വിദ്യാഭ്യാസ വിവക്ഷകര്‍ തുടങ്ങിയവര്‍ വാട്സാപ്പിലൂടെ സംസാരിച്ചു. അനുസ്മരണ പ്രഭാഷണങ്ങള്‍ പ്രസ്തുത ആളുകളുടെ ഫോട്ടോ പതിച്ച വീഡിയോ ക്ളിപ്പുകളാക്കി അംഗങ്ങള്‍ക്ക് ഷെയര്‍ ചെയ്യുകയായിരുന്നു. ദുബൈ കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റി കഴിഞ്ഞ വര്‍ഷവും ഇതേരീതിയില്‍ ഓണ്‍ലൈന്‍ അനുസ്മരണം സംഘടിപ്പിച്ചിരുന്നു.
സലാം കന്യാപാടി അധ്യക്ഷത വഹിച്ച ഓണ്‍ലൈന്‍ സംഘമത്തിന് നൂറുദ്ദീന്‍ ആറാട്ടുകടവ്  സ്വാഗതം പറഞ്ഞു. ഇ.ബി.അഹ്മദ്, സലീം ചേരംങ്കൈ ,ഐ.പി.എം. അസീസ് കമാലിയ,കരീം മൊഗര്‍, റഹീം പടിഞ്ഞാര്‍  മുനീഫ് ,രഹീം നെക്കര, സത്താര്‍ ആലംപാടി ,സിദ്ദീഖ് ചൗക്കി  തുടങ്ങിയവര്‍ അഡ്മിന്‍ പാനല്‍ അംഗങ്ങളായി  പ്രവര്‍ത്തിച്ചു.ഫൈസല്‍ പട്ടേല്‍ നന്ദി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.