ദുബൈ: പാവപ്പെട്ട രോഗികളുടെ ചികിത്സക്ക് പണം കണ്ടത്തൊനായി ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിന്‍െറ ഉടമസ്ഥതയിലുള്ള കുതിരയെ ലേലം ചെയ്യുന്നു.
യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം സ്ഥാപിച്ച ലാഭേതര ജീവകാരുണ്യ സംഘടനയായ അല്‍ ജലീല ഫൗണ്ടേഷനാണ് ലേലം ഒരുക്കുന്നത്.
കുതിരയെക്കൂടാതെ 300 വര്‍ഷം പഴക്കമുള്ള ഖുര്‍ആന്‍ കൈയെഴുത്ത് പ്രതി ഉള്‍പ്പെടെയുള്ള സാധനങ്ങളും ലേലം ചെയ്യുമെന്ന് ഫൗണ്ടേഷന്‍ സി.ഇ.ഒ ഡോ. അബ്ദുല്‍ കരീം സുല്‍ത്താനെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 2008ല്‍ ഫ്രാന്‍സില്‍ ജനിച്ച കുതിരയെ ശൈഖ് ഹംദാന്‍ ഫൗണ്ടേഷന് സംഭാവന നല്‍കുകയായിരുന്നു. നിരവധി മത്സരങ്ങളില്‍ പങ്കെടുത്ത കുതിരയാണിത്. കഴിഞ്ഞവര്‍ഷം ഫ്രാന്‍സില്‍ നടന്ന അന്താരാഷ്ട്ര മത്സരത്തില്‍ ശൈഖ് ഹംദാന്‍ സ്വര്‍ണം നേടുമ്പോള്‍ ഉപയോഗിച്ച കുതിര ജീനിയും അദ്ദേഹം ഫൗണ്ടേഷന് ലേലം ചെയ്യാനായി നല്‍കിയിട്ടുണ്ട്. എന്നാല്‍ ലേലതീയതി വെളിപ്പെടുത്തിയിട്ടില്ല. മേഖലയില്‍ വ്യാപകമായി കണ്ടുവരുന്ന അര്‍ബുദം, പ്രമേഹം, ഹൃദ്രോഗം, പൊണ്ണത്തടി തുടങ്ങിയവയുടെ മരുന്ന് ഗവേഷണങ്ങള്‍ക്കും ഫൗണ്ടേഷന്‍െറ മറ്റു പ്രവര്‍ത്തനങ്ങള്‍ക്കും പണം കണ്ടത്തൊനാണിത്. രോഗങ്ങള്‍ക്കെതിരെ നമ്മുടെ ശ്രമങ്ങള്‍ എക്കാലത്തേക്കാളും ഊര്‍ജിതാക്കേണ്ടതുണ്ടെന്ന് ശൈഖ് മുഹമ്മദിന്‍െറ പത്നിയും ദുബൈ ഹെല്‍ത്ത്കെയര്‍ സിറ്റി അതോറിറ്റി മേധാവിയുമായ ഹയാ ബിന്‍ത് അല്‍ ഹുസൈന്‍ രാജകുമാരി ലേലം സംബന്ധിച്ചിറക്കിയ ലഘുലേഖയില്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.