അബൂദബി: സൗന്ദര്യ വര്‍ധക ചികിത്സക്ക് വിധേയയായി നിത്യ രോഗിയായ സ്ത്രീ കേസ് കൊടുത്തതിനത്തെുടര്‍ന്നു ചികിത്സ നടത്തിയ രണ്ടു സ്ത്രീകള്‍ക്കെതിരെ അബൂദബി കോടതി മൂന്നു വര്‍ഷം തടവ് ശിക്ഷ വിധിച്ചു.
ശിക്ഷാ കാലാവധി കഴിഞ്ഞ ശേഷം ഇരുവരെയും നാടുകടത്താനും കോടതി വിധിച്ചു. ചികിത്സക്ക് വിധേയായ ഗള്‍ഫ് പൗരയായ സ്ത്രീ പരാതി കൊടുത്തതിനെ തുടര്‍ന്ന് പൊലീസ് പ്രതികളെ നീരിക്ഷിക്കുകയും തുടര്‍ന്ന് ഉപഭോഗ്ക്താവെന്ന നിലയില്‍ ഇവരെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് ഇവരിരുവരും മെഡിക്കല്‍ ലൈസന്‍സില്ലാതെ സൗന്ദര്യ വര്‍ധക ചികിത്സ ചെയ്യുന്നതായി ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇരുവരെയും പ്രോസിക്യൂഷന് കൈമാറി. പ്രതികള്‍ക്ക് ചികിത്സക്ക് പ്രതിഫലമായി 14,000 ദിര്‍ഹം നല്‍കിയെന്നാണ് പരാതിക്കാരിയുടെ മൊഴി. സൂചിയും അഞ്ജാതമായ ചില വസ്തുക്കളും ഉപയോഗിച്ച് നടത്തിയ ചികിത്സ കഴിഞ്ഞു ആറു മാസത്തിനു ശേഷം അസാധാരണമാംവിധം രക്തനിറം കാണുകയായിരുന്നു. കൂടാതെ ശരീരമാകെ ചൂട് അനുഭവപ്പെട്ടു. ഇതിനത്തെുടര്‍ന്ന് വിവിധ ആശുപത്രികളെ സമീപിച്ചെങ്കിലും ചികിത്സക്ക് ഉപയോഗിച്ച വസ്തു ശരീരത്തില്‍ വ്യാപിച്ചതിനാല്‍ ചികിത്സിച്ചു ഭേദമാക്കാന്‍ സാധ്യമല്ല എന്ന് വ്യക്തമായി.
കോടതിയില്‍ ഹാജരാക്കിയ ഇരുവരും തങ്ങള്‍ ചികിത്സ നടത്തിയെന്ന് സമ്മതിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.