ദുബൈ: ദുബൈ അന്താരാഷ്ട്ര കാര്‍ റാലിയില്‍ അബൂദബി റേസിങ് ടീമിലെ ശൈഖ് ഖാലിദ് ബിന്‍ ഫൈസല്‍ ആല്‍ ഖ്വാസിമി ജേതാവായി. രണ്ടു ദിവസമായി നടന്ന ശൈഖ് ഖാലിദും സഹ ഡ്രൈവര്‍ ക്രിസ് പാറ്റേണും 57 സെക്കന്‍റിന്‍െറ വ്യത്യാസത്തില്‍ ഖത്തറിലെ അബ്ദുല്‍ അസീസ് അല്‍ കുവേരിയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി. ഖാലിദ് അല്‍ സുവൈദിക്കാണ് മൂന്നാം സ്ഥാനം. 12 ഘട്ടങ്ങളുള്ള മത്സരം ഒരു മണിക്കൂര്‍ 58 മിനിട്ട്, 41 സെക്കന്‍റിലാണ് ശൈഖ് ഖാലിദ് ഫിനിഷ് ചെയ്തത്. ആദ്യ ദിവസം 1.44 മിനിട്ട് ലീഡുണ്ടായിരുന്നത് രണ്ടാം ദിവസം 57 സെക്കന്‍റായി കുറക്കാനേ എതിരാളികള്‍ക്ക് സാധിച്ചുള്ളൂ.
ഈ വിജയം യു.എ.ഇ പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാനും അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാനും സമര്‍പ്പിക്കുന്നതായി ശൈഖ് ഖാലിദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.