ദിവസം 170 പ്രദര്‍ശനവുമായി  ‘പത്തേമാരി’ യു.എ.ഇയിലത്തെി

ദുബൈ:  അഞ്ചു പതിറ്റാണ്ട് പിന്നിട്ട പ്രവാസത്തിന്‍െറ കഥ പറയുന്ന  ‘പത്തേമാരി’ സിനിമ വ്യാഴാഴ്ച യു.എ.ഇയില്‍ പ്രദര്‍ശനത്തിനത്തെുന്നു.  കേരളത്തിലെ തിയറ്ററുകളില്‍ വിജയകരമായ 40 ദിനങ്ങള്‍ പിന്നിട്ട, മമ്മൂട്ടി നായകനായ സിനിമ വന്‍ഘോഷത്തോടെയാണ് ഗള്‍ഫിലത്തെുന്നത്. വിവിധ എമിറേറ്റുകളിലെ 32 കേന്ദ്രങ്ങളില്‍ 60 സ്ക്രീനുകളില്‍ 170 ഓളം ഷോകളാണ് ദിവസവും പ്രദര്‍ശിപ്പിക്കുകയെന്ന് സംവിധായകന്‍ സലീം അഹ്മദും നിര്‍മാതാക്കളായ അഡ്വക്കറ്റ് ഹാഷിക്കും ടി.പി.സുധീഷും ദുബൈയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 
ഒരു മലയാള സിനിമ ഇത്രയും വിപുലമായി പ്രദര്‍ശിപ്പിക്കുന്നത് ഗള്‍ഫില്‍ ഇതാദ്യമാണെന്ന് അവര്‍ പറഞ്ഞു.വിവിധ സംഘടനകളും കൂട്ടായ്മകളും ‘പത്തേമാരി’ കാണാനായി തിയറ്ററുകള്‍ മൊത്തമായി ബുക് ചെയ്യുന്ന പ്രവണതയും വ്യാപകമാണ്. ഒരു ഡസനോളം ഷോകള്‍ ഇതിനകം ഒന്നിച്ച് ബുക് ചെയ്യപ്പെട്ടിട്ടുണ്ട്. പത്തേമാരിക്ക് ലഭിക്കുന്ന ഏറ്റവും വലിയ വരവേല്‍പ്പാണിത്.
ആരെ ഉദ്ദ്യേശിച്ചാണോ എടുത്തത് അവരുടെ മുന്നിലേക്ക് സിനിമ അല്പം വൈകിയാണെങ്കിലും എത്തിക്കാനായതില്‍ തികഞ്ഞ ആഹ്ളാദമുണ്ടെന്ന് സലീം അഹ്മദ് പറഞ്ഞു. പ്രവാസ ജീവിതം ഇതിന് മുമ്പ് നിരവധി സിനിമകള്‍ക്ക് ഇതിവൃത്തമായിട്ടുണ്ടെങ്കിലും പത്തേമാരി പോലുള്ളത് ആദ്യമായാണ്. ആദ്യ കാല പ്രവാസികള്‍ അനുഭവിച്ച ദുരിതങ്ങളും വിഹ്വലതകളും പലരും ഇപ്പോഴാണ് അറിയുന്നത്.  50 വര്‍ഷത്തെ പ്രവാസ ജീവിതം രണ്ടു മണിക്കൂറില്‍ പറയുക വലിയ വെല്ലുവിളി തന്നെയായിരുന്നു. നീണ്ട ഒരു ഗവേഷണം ഇതിന് പിന്നിലുണ്ട്. നിരവധി ആദ്യകാല പ്രവാസികളുമായി സംസാരിച്ചു. ലേബര്‍ ക്യാമ്പുകളും താമസ കേന്ദ്രങ്ങളും സന്ദര്‍ശിച്ചു.  60കളിലെയും 70കളിലെയും ഗള്‍ഫ് കുടിയേറ്റം നിശ്ബദ വിപ്ളവം തന്നെയായിരുന്നു. അത് ആളുകള്‍ അറിയാനും അന്നത്തെ പ്രവാസികളെ സ്മരിക്കാനുമാണ് ഇങ്ങനെ ഒരു സിനിമയെടുത്തത്. ഇതൊരു ദുരിത കഥയല്ല. ഗള്‍ഫിനെ പല കാലഘട്ടങ്ങളില്‍ പല രീതിയിലാണ് മലയാളി കണ്ടത്. 80 കളില്‍ ഗള്‍ഫുകാരന്‍ ഒരു കോമഡി കഥാപാത്രമായിരുന്നു. ഒരു കാലത്ത് ഗള്‍ഫുകാരന് മാത്രമേ മക്കളെ കല്യാണം കഴിപ്പിക്കൂ എന്നാണ് പറഞ്ഞതെങ്കില്‍ പിന്നീട് ഗള്‍ഫുകാരനാണെങ്കില്‍  വേണ്ട എന്ന അവസ്ഥയായി.
പത്തേമാരിയില്‍ വാണിജ്യ ചേരുവകളൊന്നുമില്ളെന്ന് സംവിധായകന്‍ പറഞ്ഞു. നൂറു ശതമാനം സത്യസന്ധമായി ചെയ്ത സിനിമയാണിത്. മനസ്സില്‍ ഉദ്ദേശിച്ച കഥ അത് ആവശ്യപ്പെടുന്ന രീതിയില്‍ പറയുകയാണ് തന്‍െറ രീതി. തന്‍െറ മൂന്നു സിനിമകളും ഇങ്ങനെ തന്നെയാണ് എടുത്തത്. 
അവാര്‍ഡ് മുന്നില്‍ കണ്ടല്ല സിനിമയെടുക്കുന്നത്. അതിനുള്ള ഫോര്‍മുലയും തന്‍െറ സിനിമയില്‍ കാണില്ല. സാധാരണ വാണിജ്യ സിനിമക്കാവശ്യമായതില്‍ കൂടുതലാണ് പത്തേമാരിയുടെ ബജറ്റ്. സിനിമക്ക് നിശ്ചിതമായ ഒരു വിജയ ഫോര്‍മുല ഇല്ളെന്നും സലീം അഹ്മദ് പറഞ്ഞു. അങ്ങിനെയെങ്കിലും ഒരു സിനിമയും പരാജയപ്പെടാന്‍ പാടില്ല.
കേരളത്തില്‍ പത്തേമാരി റിലീസ് ചെയ്യാന്‍ ഏറെ കഷ്ടപ്പാട് നേരിടേണ്ടിവന്നതായി സലീം അഹ്മദ് പറഞ്ഞു. വിതരണം ചെയ്യാന്‍ തുടക്കത്തില്‍ ആരും തയാറായില്ല. അവസാനം മുംബൈയില്‍ നിന്ന് ഇറോസ് എന്ന കമ്പനി മുന്നോട്ടുവരികയായിരുന്നു.  ആദ്യം കുറച്ചു തിയറ്ററുകളില്‍ മാത്രമാണ് റിലീസ് ചെയ്തത്. രണ്ടാം വാരമായപ്പേഴേക്ക് തിയറ്ററുകളുടെ എണ്ണം കൂടി.പത്തേമാരിയുടെ കഥ മോഷണമാണെന്ന് ആരോപിച്ച് ആരോ കൊടുത്ത പരാതി തന്നോട് സംശയനിവാരണം പോലും നടത്താതെ റിപ്പോര്‍ട്ടായി പ്രസിദ്ധീകരിച്ച ഗള്‍ഫിലെ പ്രമുഖ ഇംഗ്ളീഷ് പത്രത്തിനെതിരെ നിയമനടപടി എടുക്കുമെന്നും സലീം അഹ്മദ് പറഞ്ഞു.  അബുദബിയിലെ ഒരാളും കേരളത്തില്‍ കഥാ മോഷണം ആരോപിച്ച് കേസ് നല്‍കിയിരുന്നു. എന്നാല്‍ കോടതി അയാളുടെ കഥ മറ്റൊരു കൃതി മോഷ്ടിച്ചുണ്ടാക്കിയതാണെന്ന് കണ്ടത്തെുകയും കേസ് തളളുകയുമാണുണ്ടായതെന്നും സലീം അഹ്മദ് പറഞ്ഞു. ബഹ്റൈന്‍, കുവൈത്ത്, ഖത്തര്‍, ഒമാന്‍ എന്നിവിടങ്ങളില്‍ പത്തേമാരി 26ന് പ്രദര്‍ശനത്തിനത്തെും. 
തങ്ങളുടെ സ്വപ്നത്തില്‍ പോലും ഇല്ലാത്തകാര്യമായിരുന്നു സിനിമാ നിര്‍മാണമെന്നും സലീം അഹ്മദുമായുള്ള സൗഹൃദത്തില്‍ യാദൃശ്ചികമായി സംഭവിച്ചതാണെന്നും ടി.പി.സുധീഷും അഡ്വ. ഹാഷിക്കും പറഞ്ഞു.  പ്രവാസികളെക്കുറിച്ചുള്ള സിനിമയായതിനാലും സലീം അഹ്മദ് കാണിച്ച അര്‍പ്പണ മനോഭാവവുമാണ് ഇതിലേക്ക് നയിച്ച മറ്റു ഘടകങ്ങള്‍. വര്‍ക്കല രാജനും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.