മൂന്നു മാസം പിടികൂടിയത്  1.2 കോടിയുടെ വ്യാജ ഉത്പന്നങ്ങള്‍

ദുബൈ: ഈ വര്‍ഷം മൂന്നാം പാദത്തില്‍  ദുബൈയിലെ 157 ഫ്ളാറ്റുകളില്‍ നിന്നും വെയര്‍ഹൗസുകളില്‍ നിന്നുമായി 1.2 കോടി ദിര്‍ഹം വിലമതിക്കുന്ന വ്യാജ ഉത്പന്നങ്ങള്‍ പിടികൂടിയതായി ദുബൈ സാമ്പത്തിക വികസന വകുപ്പ് (ഡി.ഇ.ഡി) ഡയറക്ടര്‍ ഇബ്രാഹിം ബെഹ്സാദ് അറിയിച്ചു. 3.53 ലക്ഷം വ്യാജ ഉത്പന്നങ്ങളാണ് കണ്ടെടുത്തത്. 
തുകല്‍ ബാഗ്, വാച്ച് തുടങ്ങിയ സാമഗ്രികളാണ് പ്രധാനമായും പിടികൂടിയത്. ഫ്ളാറ്റുകളില്‍ വെച്ചു തന്നെയായിരുന്ന ഇവരുടെ ഇടപാടുകളെന്നും ഇന്‍സ്പെക്ടര്‍മാരുടെ ജാഗ്രതയാണ് പിടികൂടാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു. മിക്ക ഓപ്പറേഷനിലും ഉദ്യോഗസ്ഥര്‍ തന്നെ ഇടപാടുകാരായി വേഷം മാറി ചെല്ലുകയായിരുന്നു. 
പ്രമുഖ അന്താരാഷ്ട്ര ബ്രാന്‍ഡുകളുടെ വിദേശത്തെ പരിശീലന പരിപാടികളില്‍ ഉദ്യോഗസ്ഥര്‍ പങ്കെടുക്കാറുണ്ട്. ഇത് വ്യാജന്മാരെ കണ്ടത്തൊന്‍ വളരെയധികം സഹായിക്കുന്നുണ്ട്. വ്യാജ ഉത്പന്നങ്ങള്‍ തിരിച്ചറിയാന്‍ ഉപഭോക്താക്കളെ ബോധവല്‍ക്കരിക്കാനും ഡി.ഇ.ഡി ശ്രമിക്കുന്നുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.