അബൂദബി: ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്നത്തെിയ കലാകാരന്‍മാരുടെയും കലാ സൃഷ്ടികളും സാന്നിധ്യത്തില്‍ ഏഴാമത് ആര്‍ട്ട് അബൂദബിക്ക് തുടക്കം. അബൂദബിയിലെ മനാറത്ത് അല്‍ സാദിയാത്തില്‍ നവംബര്‍ 21 വരെ നടക്കുന്ന പരിപാടിയില്‍ വിവിധ കലാകാരന്‍മാരുടെ ശില്‍പശാലകളും നടക്കുന്നുണ്ട്.
യൂറോപ്പിലെയും ഏഷ്യയിലെയും വടക്കേ അമേരിക്കയിലെയും ഗള്‍ഫ് രാജ്യങ്ങളിലെയും 40ഓളം ഗ്യാലറികളിലെയും മ്യൂസിയങ്ങളിലെയും പ്രമുഖ കലാസൃഷ്ടികള്‍ സന്ദര്‍ശകര്‍ക്കായി ഒരുക്കിയിട്ടുണ്ട്. പരമ്പരാഗത- നവീന രീതിയിലുള്ള കലാ രൂപങ്ങളാണ് പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ രക്ഷാകര്‍തൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. സാംസ്കാരിക-യുവജന-സാമൂഹിക വികസന മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് ആല്‍ നഹ്യാന്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശൈഖ് ഹസ്സ ബിന്‍ സായിദ്, ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.