ഷാര്‍ജ: വെള്ളിയാഴ്ച കത്തിയും തോക്കും അടക്കം ഉപയോഗിച്ച് അടിപിടിയും ബഹളവും ഉണ്ടാക്കിയ സംഭവത്തില്‍ പൊലീസ് അറസ്റ്റ് ചെയ്ത 15 പേരെ ഒരാഴ്ചത്തേക്ക് കസ്റ്റിഡിയില്‍ വിട്ടു. കലാഷ്നിക്കോവ് തോക്ക് അടക്കം ഉപയോഗിക്കപ്പെട്ട സംഭവത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റിരുന്നു.
വയറിന് വെടിയേറ്റ ഒരാളുടെ നില ഗുരുതരമാണ്. വെള്ളിയാഴ്ച പുലര്‍ച്ചെ ഷാര്‍ജ വ്യവസായ മേഖലകളിലൊന്നിലാണ് സംഘര്‍ഷമുണ്ടായതെന്ന് ഖോര്‍ഫക്കാന്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ മുഹമ്മദ് ഇബ്രാഹിം പറഞ്ഞു. കേസില്‍ 18 പ്രതികളാണുള്ളത്. ഇവരില്‍ അറസ്റ്റ് ചെയ്ത 15 പേരെയാണ് അന്വേഷണം പൂര്‍ത്തിയാകും വരെ കസ്റ്റഡിയില്‍ വിട്ടത്.
മൂന്ന് യുവാക്കള്‍ ഒളിവിലാണ്. സംഭവത്തില്‍ പരിക്കേറ്റ അഞ്ച് പേരെ ഖോര്‍ഫക്കാന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെ തുടര്‍ന്നാണ് സംഘര്‍ഷം പൊലീസിന്‍െറ ശ്രദ്ധയില്‍ പെട്ടത്. വ്യക്തിപരമായ തര്‍ക്കമാണ് അടിപിടിയില്‍ കലാശിച്ചത്.
കത്തികളും കഠാരകളും സംഭവ സ്ഥലത്ത് നിന്ന പൊലീസ് കണ്ടെടുത്തിരുന്നു. അതേസമയം, വെടിവെക്കാന്‍ ഉപയോഗിച്ച തോക്ക് കണ്ടത്തൊനായിട്ടില്ല. പ്രതികള്‍ പരസ്പര വിരുദ്ധ മൊഴികളാണ് അന്വേഷണ സംഘത്തിന് നല്‍കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.