അബൂദബി: അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാനെ അമേരിക്കന്‍ പ്രസിഡന്‍റ് ബറാക്ക് ഒബാമ ഫോണില്‍ വിളിച്ച് ചര്‍ച്ച നടത്തി.
സിറിയ, യമന്‍ അടക്കം വിഷയങ്ങളിലും അന്താരാഷ്ട്ര തലത്തിലെ പുതിയ സംഭവ വികാസങ്ങളിലുമാണ് ഇരുനേതാക്കളും ചര്‍ച്ച നടത്തിയത്. അമേരിക്കയും യു.എ.ഇയും തമ്മിലെ തന്ത്രപ്രധാന ബന്ധം കൂടുതല്‍ ശക്തമാക്കുന്നതും ചര്‍ച്ചയില്‍ വിഷയമായി.
യമനില്‍ അറബ് സഖ്യ സേനയും അന്താരാഷ്ട്ര സംഘടനകളും നടത്തുന്ന ഇടപെടലുകള്‍ക്കൊപ്പം മാനുഷിക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് സംബന്ധിച്ചും ചര്‍ച്ച ചെയ്തു. യമനില്‍ ഐക്യരാഷ്ട്രസഭ പ്രമേയം നടപ്പാക്കേണ്ടതിന്‍െറ ആവശ്യകതയും ഇരു നേതാക്കളും ചര്‍ച്ച ചെയ്തു. സിറിയന്‍ വിഷയത്തില്‍ ശനിയാഴ്ച വിയന്നയില്‍ നടക്കുന്ന ചര്‍ച്ചയുടെ വിശദാംശങ്ങളും ചര്‍ച്ചയില്‍ വിഷയമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.