ഇനിയും യമനിലേക്ക് പോകാന്‍  തയാറെന്ന് മടങ്ങി വന്ന സൈനികര്‍

അബൂദബി: യമനിലെ പോരാട്ടത്തിനായി ആവശ്യമായി വന്നാല്‍ ഇനിയും പോകാന്‍ തയാറെന്ന് മാസങ്ങള്‍ക്ക് ശേഷം യുദ്ധഭൂമിയില്‍ നിന്ന് തിരിച്ചത്തെിയ സൈനികര്‍. യമനില്‍ നിയമാനുസൃത ഭരണകൂടത്തെ പുന$സ്ഥാപിക്കുന്നതിനുള്ള പോരാട്ടത്തിന് ഇനിയും തയാറാണെന്നാണ് കഴിഞ്ഞ ദിവസം തിരിച്ചത്തെിയ സൈനികര്‍ വ്യക്തമാക്കിയത്. 
ഭരണ നേതൃത്വത്തിലും രാജ്യത്തിലും ശക്തമായ വിശ്വാസമുണ്ടെന്നും നേതാക്കള്‍ക്കും ജനങ്ങള്‍ക്കും വേണ്ടി ത്യാഗം സഹിക്കാന്‍ തയാറാണെന്നും സൈനികര്‍ പറയുന്നു. യമനിന്‍െറ മോചനത്തിനായി സംഭാവന ചെയ്യാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്നും ഞങ്ങളെല്ലാവരും ഇനിയും ത്യാഗം ചെയ്യാന്‍ തയാറാണെന്നും സൈനികനായ ഹാനി അല്‍ മഹ്ദി പറഞ്ഞു.  ആവശ്യമെങ്കില്‍ ഉടന്‍ തന്നെ യമനിലേക്ക് മടങ്ങാന്‍ തയാറാണെന്നാണ് മറ്റൊരു സൈനികന്‍െറ നിലപാട്. നീതിക്കും ശരിക്കും വേണ്ടി നിലകൊള്ളുന്നതിന് ത്യാഗം സഹിക്കുന്നതിനും ഉടന്‍ തന്നെ യമനിലേക്ക് മടങ്ങാന്‍ തയാറാണെന്നും സൈനികനായ ഉബൈദ് സുലൈമാന്‍ ഉബൈദ് പറഞ്ഞു. യമനില്‍ നിന്ന് മടങ്ങിയ താന്‍ അടക്കമുള്ള സൈനികര്‍ക്ക് ലഭിച്ച ജനങ്ങളുടെ ആവേശോജ്വല സ്വീകരണത്തിന് ഏറെ നന്ദിയുണ്ടെന്ന് അഹമ്മദ് അല്‍ ശേഹി പറഞ്ഞു. യമനിലെ സഹോദരങ്ങളെ സഹായിക്കാനും അധിനിവേശകരെ തുരത്താനും എത്ര പ്രാവശ്യം വേണമെങ്കിലും യമനിലേക്ക് പോകാന്‍ തയാറാണെന്നും അദ്ദേഹം പറഞ്ഞു. യമനില്‍ നേരിടേണ്ടി വന്ന പ്രയാസങ്ങള്‍ മറക്കാന്‍ സഹായിക്കുന്നതായിരുന്നു രാജ്യ നേതൃത്വവും ജനങ്ങളും ഒരുക്കിയ സ്വീകരണമെന്ന് എട്ട് മാസത്തോളം യുദ്ധഭൂമിയില്‍ ചെലവഴിച്ച സലിം അബ്ദുല്ല സലീം എന്ന സൈനികന്‍ പറഞ്ഞു.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.