അബൂദബി: നവംബര്‍ മൂന്നിന് ആഘോഷിക്കുന്ന യു.എ.ഇ പതാക ദിനത്തില്‍ എല്ലാ കേന്ദ്രങ്ങളിലും ഒരേ സമയം പതാക ഉയര്‍ത്തണമെന്ന് യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം. യു.എ.ഇ പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്‍ അധികാരമേറ്റ ദിവസത്തിന്‍െറ ഭാഗമായി നടക്കുന്ന പതാക ദിനാഘോഷത്തില്‍ എല്ലാ സര്‍ക്കാര്‍ ഓഫിസുകളിലും ഉച്ചക്ക് 12ന് പതാക ഉയര്‍ത്തി രാജ്യത്തിന്‍െറ ഐക്യം ഉയര്‍ത്തിപ്പിടിക്കണമെന്ന് ശൈഖ് മുഹമ്മദ് നിര്‍ദേശിച്ചു.
രാഷ്ട്ര സ്ഥാപകരായ ശൈഖ് സായിദിന്‍െറയും ശൈഖ് റാശിദിന്‍െറയും ഓര്‍മകള്‍ പുതുക്കാന്‍ കൂടിയുള്ള അവസരമാണ് പതാക ദിനം. രാജ്യത്തിന്‍െറ നന്‍മക്ക് വേണ്ടി എല്ലാം ത്യജിച്ചവരാണ് അവരും സഹോദരങ്ങളും. യു.എ.ഇ പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്‍െറ നേതൃത്വത്തില്‍ ലോകത്തിലെ പ്രധാന രാഷ്ട്രങ്ങളുടെ പട്ടികയിലേക്കുള്ള യു.എ.ഇയുടെ കുതിപ്പ് തുടര്‍ന്ന് കൊണ്ടിരിക്കുകയാണെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു. രാജ്യത്തിന് വേണ്ടി പരമാവധി സേവനങ്ങള്‍ അര്‍പ്പിക്കാനുള്ള നമ്മുടെ സന്നദ്ധത ഈ പതാക ദിനത്തില്‍ നാം പുതുക്കുകയാണ്. സര്‍വമേഖലയിലും യു.എ.ഇ പതാക ഉയര്‍ന്നുപാറുന്നതിന് പ്രവര്‍ത്തിക്കണമെന്നും ശൈഖ് മുഹമ്മദ് നിര്‍ദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.