ദുബൈ: യു.എ.ഇയിലെ പ്രമുഖ പ്രസിദ്ധീകരണ സ്ഥാപനമായ കോര്‍പ്പറേറ്റ് പബ്ളിഷിങ് ഇന്‍റര്‍നാഷണല്‍ (സി.പി.ഐ) സ്ഥാപകനും ചെയര്‍മാനുമായ ഡൊമിനിക് ഡിസൂസ ( 56) ഹൃദയാഘാതം മൂലം നിര്യാതനായി.
ബുധനാഴ്ച രാത്രി ദുബൈയിലെ സബീല്‍ ഷാറായി ഹോട്ടലില്‍ ബിബിസി ഗുഡ് ഫുഡ് അവാര്‍ഡ് ചടങ്ങില്‍ ഗാനം ആലപിച്ചു കൊണ്ടിരിക്കുമ്പോള്‍ വേദിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഗള്‍ഫിലെ പ്രമുഖ എസ്.എം.ഇ അഡൈ്വസര്‍ മാഗസിന്‍ , ബിബിസി ഗുഡ് ഫുഡ് മാഗസിന്‍, ബ്രോഡ്കാസ്റ്റ് പ്രൊ, ട്രേഡ് ആന്‍റ് എക്സ്പൊര്‍ട്ട് , റീ സെല്ലര്‍, പ്രൊ ഷെഫ് , ബിഗ് പ്രൊജക്റ്റ് ഹൊസ്പിറ്റാലിറ്റി ബിസിനസ് തുടങ്ങി 30ല്‍ പരം മാഗസിനുകളും ഇവന്‍റുകളും ഇദ്ദേഹത്തിന്‍െറ മേല്‍നോട്ടത്തിലാണ് നടന്നുവന്നിരുന്നത്. മലയാളത്തിലെ ആദ്യത്തെ പ്രീമിയര്‍ മാഗസിനായ ടെക് വണ്ണീന്‍െറ സ്ഥാപകന്‍ കൂടിയാണ് ഡൊമിനിക് ഡിസൂസ.
അവിവാഹിതനായിരുന്ന ഇദ്ദേഹത്തിന്‍െറ മുഖ്യ ഹോബി വന്യ മൃഗങ്ങളുമായുള്ള സൗഹൃദമായിരുന്നു.
പത്തോളം സിംഹങ്ങളും 15ഓളം കടുവകളും ഉള്‍പ്പെടെ നിരവധി മൃഗങ്ങളെ വീട്ടില്‍ വളര്‍ത്തിയിരുന്നു ഡോം എന്ന് വിളിക്കുന്ന ഡൊമിനിക് ഡിസൂസ. സംഗീതത്തെയും ഏറെ ഇഷ്ടപ്പെട്ടു.
ബ്രസീലിയന്‍ പിതാവിനും ഗോവന്‍ മാതാവിനും കെനിയയില്‍ ജനിച്ച ഡൊമിനിക് ഡിസൂസ മാതാപിതാക്കളോടോപ്പം ലണ്ടനില്‍ കുടിയേറുകയും പിന്നീട് ദുബൈയില്‍ സ്വന്തം സാമ്രാജ്യം കെട്ടിപ്പടുക്കുകയും ചെയ്യുകയായിരുന്നു.മൃതദേഹം ലണ്ടനിലേക്ക് കൊണ്ടുപോകുമെന്ന് സി.പി.ഐ സി.ഇ.ഒ നദീം ഹൂദ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.